കാലം തെറ്റി മഴ കനത്തു -വിളനാശ ഭീഷണിയിൽ കർഷകർ.  

അപ്രതീക്ഷിതമായി തകര്‍ത്ത് പെയ്‌ത മണ്‍സൂണില്‍ കണ്ണീരണിഞ്ഞ് കറുത്ത പൊന്ന്. കാലംതെറ്റി മഴ കനത്തതോടെ, വിളനാശ ഭീഷണിയിലാണ് കര്‍ഷകര്‍. വിപണിയില്‍ കുരുമുളക് നല്ല ഡിമാന്‍ഡുണ്ട്. വരവ് കുറഞ്ഞതോടെ വിലയും ഉയര്‍ന്നു.

എന്നാല്‍, വിളനാശമുണ്ടായാല്‍ മികച്ച വിലയുടെ നേട്ടം കൊയ്യാന്‍ കര്‍ഷകന് കഴിയില്ല. കഴിഞ്ഞദിവസങ്ങളില്‍ 12 ടണ്‍ കുരുമുളകാണ് കൊച്ചിയില്‍ എത്തിയത്. അതേസമയം, ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വരും ദിവസങ്ങളിലും ഡിമാന്‍ഡ് കൂടുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജന, കറിപൗഡര്‍ കമ്ബനിയായ ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിനെ ഏറ്റെടുക്കാന്‍ നോര്‍വേ കമ്ബനിയായ ഓര്‍ക്‌ല തീരുമാനിച്ചതിന് പിന്നിലെ കാരണവും വേറെയല്ല.അന്താരാഷ്‌ട്ര വിപണിയിലും കുരുമുളക് വില ഉയരുകയാണ്. ഇന്‍ഡോനേഷ്യയിലും ബ്രസീലിലും ഇതു വിളവെടുപ്പ് കാലമാണ്.

വിപണിയില്‍ വന്‍തോതില്‍ നിലവാരമില്ലാത്തതും വില കുറഞ്ഞതുമായ വിയറ്റ്‌നാം കുരുമുളകും എത്തുന്നുണ്ട്. മറ്റിനങ്ങളെ അപേക്ഷിച്ച്‌ വില കൂടുതലാണെന്നതും ഉത്‌പാദനം കുറവാണെന്നതുമാണ് ഇന്ത്യയുടെ കറുത്തപൊന്നിന് തിരിച്ചടി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team