കാലിക്കറ്റ് സർവകലാശാല…
01/10/2020
1] വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ ഇപ്പോൾ അവസരം.
കാലിക്കറ്റ് സർവകലാശാല: വിവിധ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക്, കോവിഡ്19 മഹാമാരി മൂലം യാത്ര ചെയ്യാൻ സാധിക്കാതെ വീടുകളിൽ തങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ തങ്ങളുടെ ജില്ലകളിൽ തന്നെ പരീക്ഷ എഴുതുന്നതിന് സർവകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ പറയു നിർദ്ദേശങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രങ്ങൾ മാറ്റി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
2] പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ :
a) 2020 ഏപ്രിലിൽ നടത്തിയ മാസ്റ്റർ ഓഫ് ബിസിനസ് എക്കണോമിക്സ്(സി.യു.സി.എസ്.എസ്.) 4th സെമെസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനു ഒക്ടോബർ 13 വരെ അപേക്ഷിക്കാം._
b) 2019 നവംബറിൽ നടത്തിയ എം.എ. ഫോക് ലോർ സ്റ്റഡീസ് (സി.സി.എസ്.എസ്.) 1st സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
c) 2020ഏപ്രിൽ നടത്തിയ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് (സി.യു.എസ്.എസ്.) 4th സെമസ്റ്റർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഒക്ടോബർ 15 വരെ അപേക്ഷിക്കാം._
d 2018 ഏപ്രിലിൽ നടത്തിയ എം.എസ്.സി. മൈക്രോബയോളജി (നോ സി.യു.സി.എസ്.എസ്) 1st,3rd സെമെസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
e 2019 ഏപ്രിലിൽ നടത്തിയ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് 2nd വർഷ റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഒക്ടോബർ 15 വരെ അപേക്ഷിക്കാം.