കാർഷികോത്പന്ന കയറ്റുമതിയിൽ വിപ്ലവ കുതിപ്പ് !  

കൊവിഡിലും ലോക്ക്ഡൗണിലും തളരാതെ കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ വിപ്ളവക്കുതിപ്പ്. 43.4 ശതമാനം വളര്‍ച്ചയോടെ നടപ്പു സാമ്ബത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലത്ത് (ഏപ്രില്‍-സെപ്‌തംബര്‍) 53,626.60 കോടി രൂപയുടെ കാര്‍ഷികോത്പന്ന കയറ്റുമതി നടന്നുവെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ആറുമാസക്കാലയളവിലാണ് ഈ വിസ്മയ കയറ്റുമതി നേട്ടമുണ്ടായത്. 2019-20ലെ സമാനകാലയളവില്‍ കയറ്റുമതി വരുമാനം 37,397.3 കോടി രൂപയായിരുന്നു. സെപ്‌തംബറില്‍ മാത്രം കാര്‍ഷിക കയറ്റുമതി 81.7 ശതമാനം ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം സെപ്‌തംബറിലെ 5,114 കോടി രൂപയില്‍ നിന്ന് 9,296 കോടി രൂപയിലേക്കാണ് കുതിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team