കാർ ഉപയോഗിക്കുമ്പോൾ മാത്രം പ്രീമിയം അടച്ചാൽ മതി, ഈ ഇൻഷുറൻസ് പ്ലാൻ ജനപ്രിയമാണ്  

ഡൽഹി: ഉപയോഗം അടിസ്ഥാനമാക്കിയുള്ള മോട്ടോർ ഇൻഷുറൻസ് പദ്ധതികൾ ജനപ്രിയമാകുകയാണ്. ‘പേ എസ് യു ഡ്രൈവ് ’ അഥവാ ഓടിക്കുമ്പോൾ മാത്രം പണമടയ്ക്കുക എന്നാണ് ഇത്തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ അറിയപ്പെടുന്നത്. കാർ എത്ര കിലോമീറ്റർ സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കി പ്രീമിയം അടയ്ക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പോളിസിയാണിവ. ഭാരതി ആക്സ ജനറൽ, ഗോ ഡിജിറ്റ്, ടാറ്റ എഐജി ജനറൽ ഇൻഷുറൻസ്, ഐസിഐസിഐ ലോംബാർഡ്, എഡൽ‌വെയ്സ് തുടങ്ങിയ കമ്പനികൾ ഇത്തരം പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്.അവയ്ക്കു ഇൻസ്‌ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഇർഡായ് )അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ഈ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു വർഷത്തേക്കുള്ള വാഹനത്തിന്റെ ഉപയോഗം ഉപഭോക്താവ് മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. മുൻകൂട്ടി പ്രഖ്യാപിച്ച ദൂരം അടിസ്ഥാനമാക്കിയാണ് കമ്പനികൾ ഇൻഷുറൻസ് പ്രീമിയം കണക്കാക്കുക. ഉപഭോക്താവിന് 2500 കിലോമീറ്റർ, 5000 കിലോമീറ്റർ,7500 കിലോമീറ്റർ തുടങ്ങിയ മൂന്ന് സ്ലാബുകളിൽ നിന്ന് ഉപയോഗമനുസരിച്ച് ഒന്ന് തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team