കിടിലൻ ഫീച്ചറുകളുമായി ഓപ്പോ റെനോ 10 5ജി സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി  

ഓപ്പോ ഇന്ത്യൻ വിപണിയിൽ മൂന്ന് റെനോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. ഓപ്പോ റെനോ 10 സീരീസിൽ (Oppo Reno 10 5G Series) ഉൾപ്പെടുന്ന ഓപ്പോ റെനോ 10 5ജി(Oppo Reno 10 5G), റെനോ 10 പ്രോ 5ജി (Oppo Reno 10 Pro 5G), റെനോ 10 പ്രോ പ്ലസ് 5ജി (Oppo Reno 10 Pro Plus 5G) എന്നീ ഡിവൈസുകളാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേകളുമായി വരുന്ന ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുകളുമുണ്ട്. ഈ ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.

ഓപ്പോ റെനോ 10 പ്രോ പ്ലസ് 5ജിയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 54,999 രൂപയാണ് വില. ഓപ്പോ റെനോ 10 പ്രോ 5ജിയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് വില. ഈ രണ്ട് പ്രോ മോഡലുകളും ഗ്ലോസി പർപ്പിൾ, സിൽവറി ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഓപ്പോ റെനോ 10 5ജിയുടെ വില ജൂലൈ 20 പ്രഖ്യാപിക്കും. ഐസ് ബ്ലൂ, സിൽവറി ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ഓപ്പോ റെനോ 10 പ്രോ 5ജി, ഓപ്പോ റെനോ 10 പ്രോ+ 5ജി എന്നിവയുടെ വിൽപ്പന ജൂലൈ 13 മുതലാണ് ആരംഭിക്കുന്നത്.

ഓപ്പോ റെനോ 10 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ എച്ച്ഡിആർ10+ സപ്പോർട്ടുള്ള 6.74-ഇഞ്ച് (1,240x 2,722 പിക്‌സൽ) AMOLED 3D കർവ് ഡിസ്‌പ്ലേയാണുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാമ്പിൾ റേറ്റും 450 പിപിഐ പിക്‌സൽ ഡെൻസിറ്റിയും ഈ ഫോണിലുണ്ട്. 93.9 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുള്ള ഡിസ്പ്ലെയ്ക്ക് 1400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസാണുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 കോട്ടിങ്ങുമായിട്ടാണ് ഫോൺ വരുന്നത്. അണ്ടർഡിസ്പ്ലെ ഫിങ്കർപ്രിന്റ് സെൻസറും ഫോണിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team