കിയ സെല്‍റ്റോസ് ആനിവേഴ്സറി എഡിഷൻ എത്തി!
സെല്‍റ്റോസ് ആനിവേഴ്സറി എഡിഷന് കിയ മോട്ടോര്‍സ് വില്പനക്കെത്തിച്ചു. 13.75 ലക്ഷം രൂപയാണ് പ്രത്യേക പതിപ്പിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. എക്സ്-ലൈന്‍ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് എത്തുന്നതെങ്കിലും കണ്‍സെപ്റ്റിന്റെ ഘടകങ്ങള്‍ അതേപടി ആനിവേഴ്സറി എഡിഷനില്‍ ലഭിച്ചിട്ടില്ല.
ഒരു സ്പോര്‍ട്ടി വകഭേദം പോലെയാണ് അനിവേഴ്സറി എഡിഷന് തയ്യാറാക്കിയിരിക്കുന്നത്. സെല്‍റ്റോസ് ആനിവേഴ്സറി എഡിഷന് മിഡ്-സ്പെക് വേരിയന്റ് ആയ HTX അടിസ്ഥാനമായാണ് ഒരുക്കിയിരിക്കുന്നത്. സെല്‍റ്റോസ് ആനിവേഴ്സറി എഡിഷന് അറോറ ബ്ലാക്ക് പേള്‍ എന്ന സിംഗിള്‍ ടോണ്‍ നിറത്തിലും ഗ്രാവിറ്റി ഗ്രേ/അറോറ ബ്ലാക്ക് പേള്‍, സ്റ്റീല്‍ സില്‍വര്‍/അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍/അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ 3 ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും വില്പനക്കെത്തും.
കിയ സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനിലും HTX വേരിയന്റുകളുടെ അതേ എഞ്ചിന് ഓപ്ഷനുകളാണ് ഉള്ളത്. 115 bhp കരുത്തും, 144 Nm ടോര്‍ക്കും ഉത്പാദിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ഇത് കൂടാതെ, 115 bhp കരുത്തും, 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന് ഓപ്ഷനുമുണ്ട്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഉപയോഗിച്ച് മാത്രമേ ഈ ട്രിമില്‍ എഞ്ചിന് ലഭ്യമാവൂ. റിപ്പോര്‍ട്ട് പ്രകാരം ആനിവേഴ്സറി എഡിഷനൊപ്പം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കില്ല. ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, എല്‍ഇഡി ഹെഡ്ലാമ്ബുകള്‍, ടെയില്‍ ലാമ്ബുകള്‍, സ്റ്റിയറിങ്ങില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, ക്രൂയിസ് കണ്ട്രോള്, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ HTX വേരിയന്റിലെ എല്ലാ ഫീച്ചറുകളും ആനിവേഴ്സറി എഡിഷനിലും നല്‍കിയിട്ടുണ്ട്.