കിയ സോണറ്റിൻ്റെ ലോഞ്ച് തിയ്യതി പുറത്ത്!  

കിയ സോണറ്റിന്റെ ലോഞ്ച് തിയതി പുറത്ത്
ബുക്കിങ് ആരംഭിച്ച് ആദ്യ ദിവസം തന്നെ 6000-ൽ അധികം ബുക്കിങ് നേടി കിയ സോണറ്റ് …

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ മൂന്നാമനെ ഇന്ത്യയിൽ അഴിച്ചു വിടുകയാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടേയ് വെന്യു, ഫോർഡ് ഈക്കോസ്പോർട്ട്, ടാറ്റ നെക്‌സോൺ തുടങ്ങിയ വമ്പൻ വിലസുന്ന സബ്-കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് സോണറ്റ് ആണ് കിയയുടെ വജ്രായുധം. കഴിഞ്ഞ മാസം 20-ന് ബുക്കിങ് ആരംഭിച്ച് ആദ്യ ദിവസം തന്നെ 6000-ൽ അധികം ബുക്കിങ് നേടി വരവറിയിച്ച സോണറ്റിന്റെ ലോഞ്ച് തിയതി കിയ മോട്ടോർസ് അതിനിടെ പ്രഖ്യാപിച്ചു.

ഈ മാസം 18-നാണ് സോണറ്റിന്റെ വില കിയ മോട്ടോർസ് പ്രഖ്യാപിക്കുക. മുൻപേ ബുക്ക് ചെയ്തവർക്കുള്ള വാഹനത്തിന്റെ ഡെലിവറിയും അതെ ദിവസം ആരംഭിക്കും. ഏകദേശം Rs 6.8 ലക്ഷത്തിനും Rs 11 ലക്ഷത്തിനും ഇടയിൽ കിയ സോണറ്റിന് വില പ്രതീക്ഷിക്കാം.

ഒറ്റ നോട്ടത്തിൽ തന്നെ സെൽറ്റോസിന്റെ കുഞ്ഞനിയൻ എന്ന് വ്യക്തമാകുന്ന ഡിസൈൻ ആണ് കിയ സോണറ്റിന്. മെഷ് ഇൻസേർട്ടുകളുള്ള ടൈഗർ നോസ് ഗ്രിൽ, സ്‌പോർട്ടയായ ബമ്പർ, വലിപ്പം കൂടിയ എയർഡാം, ഷാർപ് ഡിസൈനിലുള്ള ഹെഡ്‍ലാംപ്, ഡേടൈം റണ്ണിങ് ലാമ്പുകൾ എന്നിവയാണ് മുൻകാഴ്ചയിലെ ആകർഷണങ്ങൾ. ഡയമണ്ട് കട്ട് 16-ഇഞ്ച് അലോയ് വീലുകൾ, വലിപ്പം കൂടിയ വീൽ ആർച്ചുകൾ, സി-പില്ലറിൽ നിന്ന് കുത്തനെ ഉയരുന്ന വിൻഡോ ലൈൻ, റൂഫ് റെയിലുകൾ, കോൺട്രാസ്റ്റ്-കളർ റൂഫ്, എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്ട് ചെയ്ത സ്വേപ്‌റ്റ്ബാക്ക് ടെയിൽ ലാംപ് എന്നിവയാണ് സോണറ്റിലെ മറ്റുള്ള ആകർഷണങ്ങൾ.

എതിരാളികളെ ഭയപ്പെടുത്തുന്ന കിയ സോണറ്റിലെ 8 കിടിലൻ ഫീച്ചറുകൾ

10.25-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 4.2-ഇഞ്ച് മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ ആകർഷണങ്ങൾ. ജിടി ലൈൻ, എച്ടി ലൈൻ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് സോണറ്റ് വില്പനക്കെത്തുക. 57-ഓളം ഫീച്ചറുകളുള്ള യുവോ കണക്ടഡ് സിസ്റ്റം, ആപ്പിൾ കാർപ്ലേയ്/ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, 7 സ്‌പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റം, എൽഇഡി സൗണ്ട് മൂഡ് ലാമ്പുകൾ, വയർലെസ്സ് ഫോൺ ചാർജിങ് ട്രേ, പാർക്കിംഗ് സെൻസറുകൾ, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, ധാരാളം ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രിക്ക് സൺറൂഫ് എന്നിവയാണ് കിയ സോണറ്റിലെ പ്രസക്തമായ ഫീച്ചറുകൾ

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team