കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം സമ്പാദിക്കുന്നതെങ്ങനെ?
വിദ്യാഭ്യാസച്ചെലവ് വര്‍ദ്ധിക്കുന്നതിനൊപ്പം, കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ മുന്‍കൂട്ടി സാമ്ബത്തിക ആസൂത്രണം നടത്തേണ്ടതുണ്ട്. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പണം സമ്ബാദിക്കാന്‍ നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ വിപണിയിലുണ്ട്. മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് പണം സ്വരൂപിക്കുന്നതിന് മുമ്ബ് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..
നേരത്തെയുള്ള സമ്ബാദ്യം
നിങ്ങളുടെ സമ്ബാദ്യം വളരാന്‍ കൂടുതല്‍ സമയം നല്‍കുന്തോറും നിങ്ങളുടെ ലാഭം കൂടും.ഒരു കുട്ടിക്ക് 18 വയസ്സ് തികയുന്നതിനുമുമ്ബ് 20 ലക്ഷമോ അതില്‍ കൂടുതലോ സമ്ബാദിക്കാന്‍ ഒരു ഇടത്തരം വരുമാനക്കാരനെ സംബന്ധിച്ചിടത്തോളം കുട്ടി ജനിക്കുന്നതിനുമുമ്ബ് തന്നെ പണം സമ്ബാദിച്ച് തുടങ്ങേണ്ടതുണ്ട്.
സ്ഥിരത
നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പണം സമ്ബാദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്ഥിരതയാണ് മറ്റൊരു പ്രധാന കാര്യം. ഒരു ബൈക്കോ കാറോ വാങ്ങുന്നത് പോലുള്ള ഹ്രസ്വകാല സാമ്ബത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനിടയിലും നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ഫണ്ടിലേക്കുള്ള പ്രതിമാസ സംഭാവനയില്‍ മുടക്കം വരുത്തരുത്.
നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക
നിങ്ങളുടെ പൊതുവായ പേഴ്‌സണല്‍ ഫിനാന്‍സ് പോര്‍ട്ട്‌ഫോളിയോയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഒരു കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ സുരക്ഷിതമാക്കുക പോലുള്ള ഒരു ലക്ഷ്യം നേടാന്‍ ഓരോ നിക്ഷേപത്തിനും നിങ്ങള്‍ക്ക് എത്രമാത്രം സംഭാവന നല്‍കാമെന്ന് വിലയിരുത്തുകയും നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്തുകയും വേണം. ചിലര്‍ക്ക് ഒരു നിക്ഷേപം മതിയാകും, അതേസമയം ചിലര്‍ അവരുടെ സമ്ബാദ്യം വര്‍ദ്ധിപ്പിക്കാന്‍ വിവിധ സ്കീമുകളില്‍ തുക നിക്ഷേപിക്കും.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള പി.പി.എഫ്
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് വളരെയധികം സഹായിക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ പേരില്‍ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ നിലവിലെ പിപിഎഫ് നിയമങ്ങള്‍ നിങ്ങളെ അനുവദിക്കും. എന്നിരുന്നാലും, നിങ്ങളുടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെയും പിപിഎഫ് അക്കൌണ്ടിലേക്കുള്ള വാര്‍ഷിക സംഭാവന 1.50 ലക്ഷം കവിയാന്‍ പാടില്ല. 15 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവിലാണ് നിക്ഷേപം നടത്തേണ്ടത്. നിങ്ങളുടെ കുട്ടിക്കായി ചെറുപ്രായത്തില്‍ തന്നെ നിങ്ങള്‍ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുകയാണെങ്കില്‍, അവരുടെ കോളേജ് വിദ്യാഭ്യാസം അല്ലെങ്കില്‍ പ്രൊഫഷണല്‍ പഠനം ആരംഭിക്കുമ്ബോഴോ അല്ലെങ്കില്‍ 18 വയസ്സ് തികയുമ്ബോഴോ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാം. ഈ മെച്യുരിറ്റി തുക മക്കളുടെ പഠനത്തിനോ വിവാഹത്തിനോ ഉപയോഗിക്കാം.