കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍  

ന്യൂഡല്‍ഹി : കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. പാംഓയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയിരിക്കുന്നത്.ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയില്‍ വിലയില്‍ 10 രൂപമുതല്‍ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 മാര്‍ച്ച്‌ 31വരെയാണ് തീരുവയില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്‌കൃത പാം ഓയിലിന് 8.2 ശതമാനവും സണ്‍ഫ്‌ളവര്‍ ഓയിലിനും സോയാബീന്‍ എണ്ണക്കും 5.5 ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്‌കരിച്ച സൂര്യകാന്തി, സോയാബീന്‍ ,പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5 ശതമാനത്തില്‍ നിന്ന് 17.5 ശതമാനമായും കുറച്ചിട്ടുണ്ട്.

ഇറക്കുമതി തീരുവയില്‍ നേരത്തെ സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നെങ്കിലും വിപണിയില്‍ പ്രതിഫലിച്ചിരുന്നില്ല. വര്‍ധിച്ചുവരുന്ന ഭക്ഷ്യ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team