കുരുമുളകിന് വില കൂടി!
ദീപാവലി- നവരാത്രി ഡിമാന്‍ഡില്‍ ഉത്തരേന്ത്യയില്‍ കുരുമുളകിന് ആവശ്യക്കാര്‍ കൂടിയതോടെ കഴിഞ്ഞവാരം ക്വിന്റലിന് 300 രൂപ കൂടി. സംസ്‌ഥാനത്ത് കുരുമുളകിന്റെ ഉല്‍പാദനം കുറഞ്ഞതു മൂലം വില വീണ്ടും കൂടിയേക്കും. ആഭ്യന്തര ആവശ്യങ്ങള്‍ക്കായി 5000 ടണ്‍ കുരുമുളകിന്റെ ആവശ്യമുണ്ട്. ഉല്‍പാദനം കുറഞ്ഞിരിക്കെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി കുരുമുളക് ഇറക്കുതി ചെയ്യുമെന്നാണ് കയറ്റുമതിക്കാര്‍.
ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സാധാരണക്കാരും കുരുമുളക് വാങ്ങിത്തുടങ്ങി.
ഇറക്കുമതി മുളകിനേക്കാള്‍ വലിയതോതില്‍ ഉപയോക്‌താക്കള്‍ ആവശ്യപ്പെടുന്നത് നാടന്‍ കുരുമുളകിനെയാണ്. കഴിഞ്ഞ രണ്ടാഴ്‌ചയായി വിലയിടിഞ്ഞ കുരുമുളകിന് വിലകൂടിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി.രാജ്യാന്തര വിപണിയില്‍ കുരുമുളക് ടണ്ണിന് 5000 ഡോളറില്‍ വില മാറ്റമില്ല. ശ്രീലങ്ക 3500, വിയറ്റ്‌നാം 2500, ബ്രസീല്‍ 2300-2400, ഇന്തോനേഷ്യ 3500 ഡോളര്‍ വില രേഖപ്പെടുത്തി.
കഴിഞ്ഞവാരം കൊച്ചിയില്‍ 77 ടണ്‍ കുരുമുളകാണ് വില്‍പനക്കെത്തിച്ചത്. തുലാവര്‍ഷം തുടങ്ങിയാല്‍ ഉല്‍പാദനത്തെ ബാധിക്കും.
കുരുമുളക് വള്ളികളില്‍ പിടിച്ചുവരുന്ന മൂപ്പെത്താത്ത കുരുമുളകുകള്‍ മഴയില്‍ നിലംപൊത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വാരാന്ത്യവില കുരുമുളക് അണ്‍ഗാള്‍ബിള്‍ഡ് ക്വിന്റലിന് 32200, ഗാര്‍ബിള്‍ഡ് മുളക് 34200 രൂപ.