കുറഞ്ഞ വിലയിൽ തകർപ്പൻ സ്മാർട്ട്‌ വാച്ചുമായി ഷവോമി ഇന്ത്യയിൽ  

എംഐ വാച്ച്‌ ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഷവോമി .1.4 ഇഞ്ച് എല്‍സിഡി ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേയും സ്‌ക്വയര്‍ ഡയലും അടങ്ങിയതാണ് എംഐ വാച്ച്‌ ലൈറ്റ്. ഡിസ്‌പ്ലേ 320 x 320 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം 323 പിപി പിക്‌സല്‍ ഡെന്‍സിറ്റിയും നല്‍കുന്നു. ഹാര്‍ട്ട്റേറ്റ് സെന്‍സര്‍, സ്ലീപ്പ് ട്രാക്കര്‍ തുടങ്ങിയ സവിശേഷതകള്‍ക്കുള്ള സപ്പോര്‍ട്ടുമായാണ് ഈ വാട്ടര്‍‌ഡൗണ്‍ എംഐ വാച്ച്‌ വരുന്നത്. ഇതില്‍ SpO2 സെന്‍സര്‍ ഒഴിവാക്കിയിരിക്കുന്നു.

ഔട്ട്‌ഡോര്‍ ഓട്ടം, ഇന്‍ഡോര്‍ ഓട്ടം, ഔട്ട്‌ഡോര്‍ സൈക്ലിംഗ്, ഇന്‍ഡോര്‍ സൈക്ലിംഗ്, നടത്തം, നീന്തല്‍ എന്നിവ വാച്ച്‌ ലൈറ്റ് 11 സ്പോര്‍ട്സ് മോഡുകളില്‍ ഉള്‍പ്പെടുന്നു.
230 എംഎഎച്ച്‌ ബാറ്ററിയാണ് ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ജിപിഎസ് പ്രവര്‍ത്തനക്ഷമമാക്കി കൊണ്ട് ഒമ്ബത് ദിവസം വരെയും അല്ലാതെ 10 ദിവസം വരെയും നിലനില്‍ക്കുമെന്ന് അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team