കുറഞ്ഞ വിലയിൽ ഫോർഡ് ഇക്കോസ്‍പോർട് മടങ്ങിവരുന്നു!  

യൂറോപ്പ് ഉൾപ്പെടെ ഒന്നിലധികം ആഗോള വിപണികളിൽ ജനപ്രിയ മോഡലായ ഇക്കോസ്‌പോർട്ടിനെ വീണ്ടും അവതരിപ്പിക്കാൻ ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, യൂറോപ്പിൽ 2025 ൽ പുതിയ ഇക്കോസ്‍പോർടിന്‍റെ ലോഞ്ച് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുപുതിയ തന്ത്രത്തിൻ്റെ ഭാഗമായി, യൂറോപ്പ് ഉൾപ്പെടെ ഒന്നിലധികം ആഗോള വിപണികളിൽ ജനപ്രിയ മോഡലായ ഇക്കോസ്‌പോർട്ടിനെ വീണ്ടും അവതരിപ്പിക്കാൻ ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, യൂറോപ്പിൽ 2025 ൽ പുതിയ ഇക്കോസ്‍പോർടിന്‍റെ ലോഞ്ച് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ.പുതിയ തലമുറ ഫോർഡ് ഇക്കോസ്‌പോർട്ടിന് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകളും പൂർണ്ണമായും ഇലക്ട്രിക് ഫോർമാറ്റുകളും പവർട്രെയിനായി ലഭിക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഫോർഡ് കൃത്യമായ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും, യൂറോപ്പിൽ ഒരു “പുതിയ മൾട്ടി എനർജി മോഡൽ” നിർമ്മിക്കാനുള്ള സാധ്യതകളും വിവിധ റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.യൂറോപ്യൻ വിപണിയിൽ, ഫോർഡ് ഫിയസ്റ്റ, ഫോക്കസ് തുടങ്ങിയ മോഡലുകൾ നിർത്തലാക്കിയതിലൂടെ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താൻ പുതിയ തലമുറ ഇക്കോസ്‌പോർട്ടിന് സാധിക്കും എന്നാണ് ഫോർഡ് കണക്കുകൂട്ടുന്നത്.

റൊമാനിയയിലെ ക്രയോവ ഫാക്ടറിയിലാണ് നേരത്തെ യൂറോപ്യൻ വിപണികളിലേക്കുള്ള ഇക്കോസ്‌പോർട്ട് നിർമ്മിച്ചിരുന്നത്. സ്‌പെയിനിലെ ഫോർഡിൻ്റെ വലൻസിയ പ്ലാൻ്റിൽ ന്യൂ-ജെൻ ഇക്കോസ്‌പോർട്ട് ഉൽപ്പാദിപ്പിക്കാൻ സാധ്യതയുണ്ട്.ഇന്ത്യയിലെന്നപോലെ, യൂറോപ്പിലെ ജനപ്രിയ എൻട്രി ലെവൽ എസ്‌യുവി ഓപ്ഷനുകളിലൊന്നായിരുന്നു ഫോർഡ് ഇക്കോസ്‌പോർട്ട്. മുമ്പത്തെ മോഡൽ യൂറോപ്പിൽ പ്രതിവർഷം 50,000 യൂണിറ്റ് വിൽപ്പന നേടിയിരുന്നു. ന്യൂ-ജെൻ ഫോർഡ് ഇക്കോസ്‌പോർട് ഒരു വൻ വിപണി ഉൽപന്നമായും സ്ഥാനം പിടിക്കും. ഒരു വലിയ വിഭാഗം ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കാൻ ഇത് താങ്ങാനാവുന്ന വിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകൾ ഉപയോഗിച്ച്, പുതിയ ഇക്കോസ്‌പോർട്ടിന് അതിൻ്റെ വിൽപ്പന കൂടുതൽ വിപുലീകരിക്കാൻ കഴിയും. യൂറോപ്യൻ വിപണിയിൽ, പുതിയ ഇക്കോസ്‌പോർട്ട് പ്രാഥമികമായി റെനോ ഡസ്റ്ററിനോടായിരിക്കും മത്സരിക്കുക.ഇന്ത്യയിൽ ഫോർഡിന്‍റെ ജനപ്രിയ മോഡലുകളിൽ ഒന്നായിരുന്നു ഇക്കോസ്‌പോർട്ട്. ശക്തമായ ആരാധകവൃന്ദം ഈ കാറിന് ലഭിച്ചിരുന്നു. എസ്‌യുവി അതിൻ്റെ ബഹുമുഖത, ബിൽഡ് ക്വാളിറ്റി, കരുത്തുറ്റ പ്രകടനം എന്നിവയ്ക്ക് മുൻഗണന നൽകി. ഇന്ത്യയിൽ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തെ ജനപ്രിയമാക്കിയത് ഇക്കോസ്‌പോർട്ട് ആയിരുന്നു. എന്നാൽ മാരുതി ബ്രെസ, ഹ്യുണ്ടായ് വെന്യു , ടാറ്റ നെക്സോൺ , കിയ സോനെറ്റ് തുടങ്ങിയ പുതിയ മോഡലുകൾ മൊത്തത്തിൽ കൂടുതൽ മെച്ചപ്പെട്ട പാക്കേജ് വാഗ്ദാനം ചെയ്യാൻ തുടങ്ങിയതോടെ ഇക്കോസ്‍പോർട്ടിന്‍റെ ജനപ്രിയത അൽപ്പം മങ്ങിയിരുന്നു. നിലവിൽ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയിലാണ് ഫോർഡ് കമ്പനി. എന്നാൽ ഇന്ത്യയിലോ ബ്രസീലിലോ പുതിയ ഇക്കോസ്‌പോർട്ട് അവതരിപ്പിക്കാൻ ഫോർഡിന് പദ്ധതി ഉണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല. ഇന്ത്യയിലും, ഫോർഡ് പുതിയ ഡിസൈൻ പേറ്റൻ്റ് ഫയൽ ചെയ്തിട്ടുണ്ട്. അത് പുതിയ തലമുറ ഇക്കോസ്‌പോർട്ടാണെന്ന് തോന്നുന്നു. പുതുതലമുറ ഇക്കോസ്‌പോർട്ട് പ്രധാനമായും യൂറോപ്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team