കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക്!
കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. വിവിധ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഇന്നലെ മുതല്‍ 100 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി.കോവിഡിനെ തുടര്‍ന്ന് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുമാറ്റി സാധാര ജീവിതത്തിലേക്ക് നീങ്ങുകയാണ് കുവൈത്ത്. രാജ്യം കോവിഡിന്റെ ആശങ്ക നിറഞ്ഞ സാഹചര്യത്തില്‍നിന്ന് മുക്തമായതായാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടിപിആര്‍ നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ വരികയും കോവിഡ് വാര്‍ഡുകളില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 446 ആയി കുറയുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ മൂന്നു ദിവസമായി കോവിഡ് വാര്‍ഡുകളില്‍ പുതിയ രോഗികള്‍ എത്താത്തതും ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം വാക്‌സിനേഷന്‍ കാംപയിന്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന നിയന്ത്രണങ്ങള്‍ കൂടി വരുംദിവസങ്ങളില്‍ എടുത്തുമാറ്റുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഞായറാഴ്ച മുതല്‍ നിരത്തുകളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു തുടങ്ങി.