കുവൈറ്റ് സന്ദര്‍ശക വിസകള്‍ ഒക്ടോബറില്‍ പുന:രാരംഭിയ്ക്കുന്നു  

കുവൈറ്റ് സിറ്റി: കുവൈറ്റ് കഴിഞ്ഞ ഒന്നര വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസകള്‍ ഒക്ടോബറില്‍ പുന:രാരംഭിയ്ക്കുന്നു.കൊവിഡ് പശ്ചാത്തലത്തില്‍ ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വിസകളൊന്നും അനുവദിച്ചിരുന്നില്ല. എല്ലാ തരത്തിലുള്ള വിസിറ്റ് വിസകളും ഒക്ടോബറില്‍ മന്ത്രിസഭാ അനുമതി ലഭിച്ച ശേഷം നിബന്ധനകളോടെ അനുവദിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച്‌ ‘അറബ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ സന്ദര്‍ശക വിസകള്‍ക്കുള്ള നിയന്ത്രണവും ഒഴിവാക്കാമെന്ന നിലപാടാണ് അധികൃതര്‍ക്ക്. അതേസമയം നിലവില്‍ വളരെ പരിമിതമായ രീതിയിലാണ് സന്ദര്‍ശക വിസ നല്‍കിയിരുന്നത്.

ഇതില്‍ ഏറെയും കൊറോണ എമര്‍ജന്‍സി കമ്മറ്റിയുടെ അനുമതിക്ക് വിധേയമായി ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ ഉപദേശകര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ചില പ്രഫഷണലുകള്‍ക്കും ആയിരുന്നു.

മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയായിരുന്നു അത്. വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങാനാകാത്ത 3,90,000 പ്രവാസികളുടെ റസിഡന്‍സ് പെര്‍മിറ്റുകള്‍ റദ്ദായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team