കുവൈറ്റ്- സൗദി റെയിൽ ഉടൻ വരുന്നു.. പദ്ധതികൾ സജീവമായി
കുവെെറ്റ്- സൗദി രാജ്യങ്ങൾ തമ്മിലുള്ള റാപ്പിഡ് റെയിൽ ലിങ്ക് പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ സജീവമാക്കുന്നു. കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന യോഗത്തിൽ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എത്തിയത്.
റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പഠനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു.വൈദ്യുതി, ജലം, പ്രതിരോധം എന്നിവയുൾപ്പടെ വിവിധ വിഷയത്തിൽ സർക്കാർ ഏജൻസികളുമായി യോഗത്തിൽ ചർച്ച നടന്നു. കുവെെറ്റിനും സൗദി തലസ്ഥാനമായ റിയാദിനുമിടയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ നടപ്പാക്കുന്നതാണ് പദ്ധതിയിൽ വരുന്നത്. പദ്ധതിയുടെ പഠന റിപ്പോർട്ട് പൂർത്തിയായ ശേഷം ആയിരിക്കും രണ്ട് രാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പുവെക്കുക. ആറ് മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള അതിവേഗ റെയിൽ
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സംഘടിപ്പിക്കാൻ ഗതാഗത മന്ത്രിയെ സൗദി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിരുന്നു.പദ്ധതി പൂർത്തിയാക്കിയാൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കം എളുപ്പമാകും. കൂടാതെ ചെറവു കുറയും. ഗതാഗത രംഗത്തുള്ള രണ്ട് രാജ്യത്തേയും വലിയ മാറ്റമായി ഇതിനെ കാണാൻ സാധിക്കും. ജിസിസി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ പദ്ധതിയും ആഭ്യന്തര റെയിൽപാതയും കുവൈറ്റിന്റെ പരിഗണനയിലുണ്ട്. കുവെെറ്റ് അന്താരാഷ്ട്ര വിമാനത്താവളവുമായും തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന റെയിൽപാതയും കൂടെ കുവെെറ്റിനെ മറ്റു ജിസിസി രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ആസുത്രണം ചെയ്യുന്നത്. ദ്ധതിയുടെ സാധ്യത പഠനം 2016ൽ സുപ്രീംകമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.