കുടുംബശ്രീ അയല്‍ക്കൂട്ട വായ്പകള്‍ക്കും മറ്റെല്ലാ വായ്പകള്‍ക്കും മോറട്ടോറിയം
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകള്‍ക്കായി പ്രഖ്യാപിച്ച മോറട്ടോറിയം കുടുംബശ്രീ അയല്‍ക്കൂട്ട വായ്പകള്‍ക്കും അതുപോലെ സഹകരണ സ്ഥാപനങ്ങൾ/ ബാങ്കുകൾ എന്നിവയിലെ എല്ലാ ലോണുകൾക്കും ബാധകമായിരിക്കും. 2020 മാര്‍ച്ച് ഒന്നു മുതല്‍ 2020 മേയ് 31 വരെ മൂന്നു മാസത്തേക്കാണു മൊറട്ടോറിയം ലഭിക്കുക. സഹകരണസംഘങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പാക്കി വരുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിക്കും മോറട്ടോറിയം ലഭിക്കും. സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നമ്പർ 28/2020 പ്രകാരമാണിത് ഈ ആനുകൂല്യം നടപ്പിലാക്കുന്നത്. സാധാരക്കാർക്കു ഇത് സംസ്ഥാന സഹകരണ വകുപ്പിൽ നിന്നുള്ള വലിയൊരാശ്വാസമായി മാറും