കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; കേരളത്തിന് പുറത്ത്​ നിന്ന്​ വരുന്നവർക്ക്​ ക്വാറൻറീൻ ഏഴ്​ ദിവസം  

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങിവരുന്നവരും കേരളം സന്ദർശിക്കാൻ എത്തുന്നവരും 7 ദിവസത്തെ ക്വാറന്‍റീനിൽ പോകണം. 7–ാം ദിവസം ടെസ്റ്റ് ചെയ്തു നെഗറ്റീവായാൽ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമല്ല. 14 ദിവസത്തെ ക്വാറന്റീനാണ് ആരോഗ്യ പ്രോട്ടോകോൾ പ്രകാരം നിർദേശിക്കപ്പെടുന്നത്. ടെസ്റ്റ് നടത്താത്തവർ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സർക്കാർ ഓഫിസുകളിൽ 100% ജീവനക്കാരും ജോലിക്കെത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team