കെടിഎം തങ്ങളുടെ ആര്‍സി 125, 390 ബൈക്കുകളുടെയും വില വര്‍ദ്ധിപ്പിച്ചു!
ബജാജ് ഓട്ടോയ്ക്ക് പങ്കാളിത്തമുള്ള ഓസ്ട്രിയന്‍ ബൈക്ക് ബ്രാന്‍ഡ് കെടിഎം തങ്ങളുടെ ആര്‍സി 125, 390 ബൈക്കുകളുടെയും വില വര്‍ദ്ധിപ്പിച്ചു. ബിഎസ്6 എഞ്ചിനോടെ എത്തിയ പുത്തന്‍ ആര്‍സി 125 മോഡലിന് മെയില്‍ 4,352 രൂപ വര്‍ദ്ധിപ്പിച്ചു. പുതിയ എക്‌സ്-ഷോറൂം വില 1,59,629 രൂപയായിരുന്നു. ഇപ്പോള്‍ വീണ്ടും 1,280 രൂപ കൂടി. പുതിയ എക്‌സ്-ഷോറൂം വില 1,61,101 ആണ്.ആര്‍സി 390 യുടെ വില 3,539 രൂപയാണ് കൂടിയത്. മെയില്‍ 5,109 രൂപ കൂട്ടിയിരുന്നു. ഇപ്പോള്‍ കെടിഎം ആര്‍സി 390 സ്വന്തമാക്കാന്‍ 2,56,920 രൂപ നല്‍കണം. ആര്‍സി 390-ലെ ബിഎസ് 6 373.3 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 9,000 ആര്‍പിഎമ്മില്‍ 43.5 എച്ച്‌പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 36 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്നു. 14.5 ബിഎച്ച്‌പി പവറും 12 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പരിഷ്കരിച്ച 199 സിസി, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ ആണ് 2020 ആര്‍സി 125-യില്‍.ആര്‍സി ശ്രേണിയില്‍ കെടിഎം പുതിയ കളര്‍ കോമ്ബിനേഷനുകള്‍ സെപ്റ്റംബറില്‍ അവതരിപ്പിച്ചിരുന്നു.കെടിഎം ആര്‍സി 125-ന് ഡാര്‍ക്ക് ഗാല്‍വനോ എന്ന് പേരുള്ള നിറമാണ് പുതുതായി അവതരിപ്പിച്ചത്. മെറ്റാലിക് സില്‍വര്‍ എന്ന പുതിയ നിറമാണ് സെപ്റ്റംബറില്‍ ആര്‍സി 390 ശ്രേണിയ്ക്ക് ലഭിച്ചത്. പേര് സൂചിപ്പിക്കുംപോലെ തന്നെ സില്‍വര്‍ നിറമാണ് പ്രത്യേകത. ഫെയറിങ്ങിനും പെട്രോള്‍ ടാങ്കിനും സില്‍വര്‍, ഫ്രയിമിനും റെയില്‍ പീസിനും അലോയ് വീലിനും ഓറഞ്ച്, മുന്‍ മഡ്ഗാര്‍ഡ് ഫെയറിങ്ങിന്റെ താഴ്ഭാഗത്ത് കറുപ്പ് എന്നിവ ചേര്‍ന്നതാണ് പുത്തന്‍ കളര്‍ കോമ്പിനേഷന്‍. കെടിഎം ആര്‍സി 390 കറുപ്പ്/വെളുപ്പ് നിറങ്ങളുടെ കോമ്ബിനേഷനോടൊപ്പം ഓറഞ്ച് നിറത്തിലുള്ള ട്രെല്ലിസ് ഫ്രെയിം, കറുപ്പ് അലോയ് വീല്‍ ചേര്‍ന്ന കളര്‍ കോമ്പിനേഷനിലും ലഭ്യമാണ്.