കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ ‘വ്യാപാര സഹായി ഗോള്‍ഡ് ലോണ്‍’ നടി മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു!
കൊച്ചി: മുന്‍നിര ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ ‘വ്യാപാര സഹായി ഗോള്‍ഡ് ലോണ്‍’ നടിയും കെഎല്‍എം ബ്രാന്‍ഡ് അംബാസിഡറുമായ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു.ധനകാര്യ സ്ഥാപനങ്ങള്‍ പണലഭ്യത ഉറപ്പാക്കുന്നത് ഈ കാലഘട്ടത്തില്‍ സ്വാഗതാര്‍ഹമാണെന്ന് മഞ്ജു പറഞ്ഞു. കെഎല്‍എം ആക്സിവ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.ഡയറക്ടര്‍മാരായ ബിജി ഷിബു, കെ.ഒ. ഇട്ടൂപ്, ജോസ് നാലപ്പാട്ട്, ജോര്‍ജ് കുര്യയ്പ്പ്, വൈസ് പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.വ്യാപാരികള്‍ക്ക് ബിസിനസ് വിപുലീകരണത്തിനുള്ള ഒരു സമ്ബൂര്‍ണ വായ്പാ പദ്ധതി. ഈ പദ്ധതിയിലൂടെ പരമാവധി തുക കുറഞ്ഞ പലിശയില്‍ ലഭ്യമാകും. കടയുടമകള്‍ക്ക് ദിവസ തവണ സൗകര്യവും ഈ സ്കീമില്‍ ലഭ്യമാകും. പബ്ലിക് ഇഷ്യൂവിലൂടെ സമാഹരിച്ച മുഴുവന്‍ തുകയും ഗോള്‍ഡ് ലോണിനായി വിനിയോഗിക്കും.