കെ.എസ്.ആര്‍.ടി.സി ശമ്പളം: 65.50 കോടി അനുവദിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ വേതനം നല്‍കുന്നതിന് 65.50 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഗതാഗതവകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണന നല്‍കി താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള എസ്‌ഗ്രേഷ്യ തുക നല്‍കുന്നതിനുള്ള 1.50 കോടി രൂപ ഉള്‍പ്പടെയാണ് ഇത്.