കേന്ദ്രസര്‍ക്കാരിന് പൊതുമേഖലാ ബാങ്കുകളിലുള്ള ഓഹരികള്‍ വിറ്റഴിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ്  

ദില്ലി: കേന്ദ്രസര്‍ക്കാരിന് പൊതുമേഖലാ ബാങ്കുകളിലുള്ള ഓഹരികള്‍ വിറ്റഴിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ്. അടുത്ത 12 മാസത്തിനുള്ളില്‍ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍ 50 ശതമാനത്തില്‍ താഴെയാക്കണമെന്നാണ് ആവശ്യം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് എന്നിവയുടെ കാര്യത്തിലാണ് സിഐഐ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ എച്ച്‌ആര്‍ നയം മാറ്റണം. അവര്‍ക്ക് സ്വകാര്യ ബാങ്കുകളുടേത് പോലെ ഇക്കാര്യത്തില്‍ സ്വാതന്ത്ര്യം ലഭിക്കണം. ബാങ്കുകള്‍ക്ക് പുതിയ ജീവനക്കാരെ നിയമിക്കാനും, ജീവനക്കാരെ നിലനിര്‍ത്താനും മികവ് വളര്‍ത്താനും പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കണമെന്നും സിഐഐ ബജറ്റിന് മുന്നോടിയായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.പഴയ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ മേഖലയ്ക്ക് ഏറ്റെടുക്കാന്‍ അവസരം നല്‍കണം. സാമ്ബത്തിക തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ വിദഗദ്ധ ഏജന്‍സി രൂപീകരിക്കണമെന്നും സിഐഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുമ്ബോള്‍ സിഐഐയുടെ നിര്‍ദ്ദേശങ്ങളില്‍ എന്ത് നിലപാടെടുത്തുവെന്ന് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team