കേന്ദ്ര ബജറ്റിന് എതിരെ വിമര്‍ശനവുമായി ശശി തരൂര്‍.
കേന്ദ്ര ബജറ്റിന് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബ്രേക്ക് ശരിയാക്കാത്തതിനാല്‍ ഹോണിന്റെ ശബ്ദം കൂട്ടിയ മെക്കാനിക്കിനെയാണ് ബിജെപി സര്‍ക്കാര്‍ തന്നെ ഓര്‍മിപ്പിക്കുന്നതെന്ന് തരൂര്‍ വ്യക്തമാക്കി.
‘ബിജെപി സര്‍ക്കാര്‍ എന്നെ ഓര്‍മിപ്പിക്കുന്നത് ഗാരേജ് മെക്കാനിക്കിനെയാണ്. ബ്രേക്ക് നന്നാക്കാന്‍ സാധിക്കാത്തതിനാല്‍ ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ട് എന്നാണ് അയാള്‍ ക്ലൈന്റിനോട് പറഞ്ഞത്.’ എന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
മദ്യത്തിനും ബജറ്റില്‍ അഗ്രി സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 100 ശതമാനം കാര്‍ഷിക സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പാം ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാല്‍ നിലവിലെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല വില കൂടില്ല. ആദ്യ ഘട്ടത്തില്‍ വിലക്കൂടുതല്‍ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.