കേന്ദ്ര ബജറ്റില്‍ സാമ്ബത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്!
ദില്ലി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സാമ്ബത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ധനക്കമ്മിയെ അഭിമുഖീകരിക്കുന്ന കാര്യങ്ങളൊന്നും ബജറ്റില്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ് പകരുന്ന പ്രഖ്യാപനങ്ങളുണ്ടാവും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവും, ബാഡ് ബാങ്ക് രൂപീകരണവും ഉണ്ടാവാനാണ് സാധ്യത. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ നികുതി ചുമത്തുന്നതിലൂടെ ഈ പദ്ധതികളെല്ലാം സാധ്യമാക്കാനാണ് സാധ്യത.
ഉപഭോഗം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നികുതിയിളവ് നല്‍കുക. ആഭ്യന്തരമായി ഒരു ധനകാര്യ സ്ഥാപനം രൂപീകരിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനവും വന്നേക്കും.ഇതിലൂടെ തുറമുഖങ്ങള്‍ക്ക് ധനസഹായം നല്‍കാനും, റോഡ്, വൈദ്യുത പദ്ധതികള്‍ക്ക് ഫണ്ടുകള്‍ കണ്ടെത്താനും ഇവ സഹായിക്കും. അതേസമയം നിരവധി സാമ്ബത്തിക വിദഗ്ധര്‍ സര്‍ക്കാരിനോട് ഉപഭോഗം വര്‍ധിക്കാന്‍ സഹായിക്കുന്ന നടപടികള്‍ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിന് അത്യാവശ്യമാണ്. ശരാശരി നികുതിദായകര്‍ക്ക് കൂടുതല്‍ പണം കൈവശം വെക്കാന്‍ സാധിക്കുന്ന രീതിയിലാവും ബജറ്റ് പ്രഖ്യാപനമുണ്ടാവുക. രാജ്യത്തെ ദരിദ്ര വിഭാഗമാണ് കൊവിഡില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത്. ഇവരെ കേന്ദ്രീകരിച്ചുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉറപ്പാണ്. ബജറ്റിലെ കൂടുതല്‍ ചെലവിടല്‍ ഉറപ്പായും രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിപ്പിക്കും.
അതേസമയം പ്രതിസന്ധി വര്‍ധിക്കാതിരിക്കാന്‍ സാധാരണ ജനങ്ങളെയും ചെറുകിട ബിസിനസുകളെയും സഹായിക്കുന്ന തരത്തിലുള്ള പ്രഖ്യാപനമാണ് കേന്ദ്രം നടത്താന്‍ ഉദ്ദേശിക്കുന്നത്. ധനക്കമ്മി ജിഡിപിയുടെ മൂന്ന് ശതമാനത്തേക്കാള്‍ മുകളിലേക്ക് പോകാനാണ് സാധ്യത. ഈ സാമ്ബത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 7.25 ശതമാനമായും ധനക്കമ്മി മാറും. സാധാരണ ധനക്കമ്മി കുറയ്ക്കുകയാണ് എല്ലാ ബജറ്റിലും സര്‍ക്കാര്‍ പ്ലാന്‍ ചെയ്യാറുള്ളത്. ഇത്തവണ അത് സാധ്യമല്ല. പകരം സാമ്ബത്തിക വളര്‍ച്ച തന്നെയാണ് ലക്ഷ്യമിടുന്നത്.