കേരളത്തിന് കേന്ദ്രത്തിന്റെ തിരുത്ത്: SSLC, PLUS 2 പരീക്ഷകളില്‍ വീണ്ടും മാറ്റം, വിദ്യാര്‍ത്ഥികള്‍ ആശങ്ക!  

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തു പ്ര​ഖ്യാ​പി​ച്ച പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ണ​മാ​യും മാ​റ്റി​വ​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മാ​റ്റി വ​ച്ച പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ ആ​ദ്യ വാ​രം ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യാ​ലും ജൂ​ണ്‍ ആ​ദ്യ​വാ​രം പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ഇ​ള​വു​ക​ള്‍ ന​ല്‍​കാ​മെ​ന്ന് കേ​ന്ദ്രം ഉ​റ​പ്പ് ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്ത​രു​തെ​ന്നാ​ണ് കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശം.

നാ​ലാം ലോ​ക്ക്ഡൗ​ണി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ള​വ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ്ര​തി​പ​ക്ഷം ഉ​ള്‍​പ്പെ​ടെ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്ന മു​ഖ്യ​മ​ന്ത്രി ഇ​ന്ന് തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. മു​ന്‍​നി​ശ്ച​യി​ച്ച പ്ര​കാ​രം പ​രീ​ക്ഷ ന​ട​ത്താ​ന്‍ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പി​ന്‍​മാ​റ്റം. ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒരു​ക്കി പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍​പോ​ലും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

മ​റ്റു ജി​ല്ല​ക​ളി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​കള്‍​ക്കു പ​രീ​ക്ഷ​യ്ക്ക് എ​ത്താ​ന്‍ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​രീ​ക്ഷ ന​ട​ത്ത​രു​തെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​ബി​എ​സ്‌ഇ പ​രീ​ക്ഷ ജൂ​ലൈ​യി​ല്‍ മാ​ത്രം ന​ട​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ ഉ​ട​ന​ടി ന​ട​ത്ത​രു​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team