കേരളബാങ്കിലെ നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി വി.എന്‍.വാസവന്‍
തിരുവനന്തപുരം: കേരളബാങ്കിലെ നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി വി.എന്‍.വാസവന്‍ നിര്‍ദ്ദേശിച്ചു.കുടിശികക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണിത് നടപ്പാക്കേണ്ടത്. ഇതിന്റെ പേരില്‍ ബുദ്ധിമുട്ടുകളുണ്ടാക്കരുത്. കേരള ബാങ്കിന്റെ ബിസിനസ് പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.ടി ഇന്റഗ്രേഷന്‍ പൂര്‍ത്തിയാകുമ്ബോള്‍ ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ബാങ്കിലുണ്ടാകും. മറ്റ് ദേശസാല്‍കൃത ബാങ്കുകള്‍ക്കും ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കുമൊപ്പം മുന്നേറാനുള്ള ശേഷി ബാങ്കിനുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.