കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗത്വം പുതുക്കാൻ അവസരം!
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ തൊഴിലാളികളുടെ 2020 ലെ അംഗത്വം 2021 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ പുതുക്കാം.അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ കോപ്പി, ഒറിജിനല്‍ ക്ഷേമനിധി ഐഡന്റിറ്റി കാര്‍ഡ്, അവസാനം അംശദായം അടച്ച ഒറിജിനല്‍ രശീതി, തൊഴിലാളിയുടെ ഫോണ്‍ നമ്ബര്‍ എന്നിവ നിര്‍ബന്ധമാണ്. 2019 ല്‍ പുതുക്കാത്തവര്‍ അംശദായം അടക്കുന്ന പാസ്സ് ബുക്കും ഹാജരാക്കേണ്ടതാണ്.നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന തൊഴിലാളികള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സാക്ഷ്യപത്രം 2021 ജനുവരി 1 മുതല്‍ ഫെബ്രുവരി 15 വരെ സമര്‍പ്പിക്കാനും അവസരമുണ്ട്.സാന്ത്വന പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ പുനര്‍ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം ഹാജരാക്കണം. 60 വയസ്സിനു മുകളിലുള്ളവര്‍ പുനര്‍ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ല.