കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC)വാഹന വായ്‌പാരംഗത്തേക്ക് ചുവടുവയ്‌ക്കുന്നു!
തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വാഹന വായ്‌പാരംഗത്തേക്ക് ചുവടുവയ്‌ക്കുന്നു. ഇലക്‌ട്രിക് കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയ്‌ക്കാണ് വായ്‌പ നല്‍കുന്നത്. നിലവില്‍ കെ.എഫ്.സി. വഴി നല്‍കിവരുന്ന സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ശതമാനം പലിശയില്‍ വായ്‌പ ലഭ്യമാകും.
വിദേശത്തുനിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുമായി ചേര്‍ന്ന് നാല് ശതമാനം പലിശയില്‍ ലോണ്‍ ലഭിക്കുമെന്നും കെ.എഫ്.സി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്‌ടര്‍ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. വാഹനത്തിന്റെ ഓണ്‍ ദ റോഡ് ചെലവിന്റെ 88 ശതമാനം, പരമാവധി 50 ലക്ഷം വരെ ലഭിക്കുന്ന വായ്‌പയുടെ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമാണ് വാഹനത്തിന്റെ മാത്രം ഈട് അല്ലാതെ മറ്റു ജാമ്യവസ്‌തുക്കള്‍ ഒന്നും തന്നെ ആവശ്യമില്ല.സര്‍ക്കാര്‍ സബ്‌സിഡിയും ബാധകമായിരിക്കും. സിബില്‍ സ്‌കോര്‍ മാത്രമാണ് ലോണ്‍ ലഭിക്കാന്‍ മാനദണ്ഡമായിട്ടുള്ളത്.