കൊമ്ബുകോര്‍ക്കാന്‍ ആമസോണും (Amazon) ഫ്ലിപ്കാര്‍ട്ടും  

ദില്ലി: ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്കായി കാത്തിരിക്കുകയാണ് ഇന്ത്യക്കാര്‍. പതിവുപോലെ ഇക്കുറിയും ഇ-കൊമേഴ്സ് (E-commerce) വിപണിയില്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.കൊമ്ബുകോര്‍ക്കാന്‍ ആമസോണും (Amazon) ഫ്ലിപ്കാര്‍ട്ടും (Flipkart) രംഗത്തിറങ്ങുമ്ബോള്‍ നേട്ടമുണ്ടാവുക ഉപഭോക്താക്കള്‍ക്കാണല്ലോ. ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. ആമസോണ്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ (The Great Indian Festival) തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലിപ്കാര്‍ട്ട് തങ്ങളുടെ ബിഗ് ബില്യണ്‍ ഡേയ്സ് (Big Billion Days) തീയതി നേരത്തെയാക്കി.

ആമസോണിന് ചില്ലറ തലവേദനയല്ല ഫ്ലിപ്കാര്‍ട്ട് സൃഷ്ടിക്കുന്നതെന്ന് വ്യക്തം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനും ഒരു ദിവസം മുന്‍പാണ്
ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്സ് തുടങ്ങുന്നത്. ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് എട്ടാമത് എഡിഷന്‍ തീയതികള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 12 വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാലിത് ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് വരെയാക്കി പുനക്രമീകരിച്ചു. ഒക്ടോബര്‍ നാല് മുതലാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടങ്ങുന്നത്. അതിനാല്‍ തന്നെ ഒരു ദിവസം മുന്‍പ് തന്നെ ഓഫറുകള്‍ നല്‍കി പരമാവധി ഉപഭോക്താക്കളെ ആക‍ര്‍ഷിക്കാന്‍ ഫ്ലിപ്കാര്‍ട്ടിന് സാധിക്കും.

ഫ്ലിപ്കാര്‍ട്ടിന് പുറമെ വാള്‍മാര്‍ട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള മിന്ത്രയും ഇതേ തീയതിയിലാണ് ഫെസ്റ്റിവല്‍ ഓഫറുകള്‍ ലഭ്യമാക്കുന്നത്. ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് വരെ മിന്ത്രയില്‍ വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ബിഗ് ബില്യണ്‍ ഡേയ്സ് എട്ടാം എഡിഷന്‍ തീയതികള്‍ അധികം വൈകാതെ തന്നെ ആപ്പുകളില്‍ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നാണ് പിടിഐയിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബിഗ് ബില്യണ്‍ ഡേയ്സ് ഫ്ലിപ്കാര്‍ട്ട് സെല്ലര്‍മാര്‍ക്കും ദി ഗ്രേറ്റ് ഇന്ത്യന്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആമസോണ്‍ സെല്ലര്‍മാര്‍ക്കും നിര്‍ണായകമാണ്. മഹാമാരിക്കാലത്ത് ബിസിനസ് നഷ്ടപ്പെട്ടവര്‍ക്ക് കച്ചവടം മെച്ചപ്പെടുത്താനും വിപണി പിടിക്കാനുമുള്ള അവസരമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team