കൊവിഡ് മഹാമാരി പ്രതിസന്ധികള്‍ക്കിടയില്‍ മുകേഷ് അംബാനി ഒരോ മണിക്കൂറിലും സമ്ബാദിച്ചത് 90 കോടി രൂപ.
കൊവിഡ് മഹാമാരി പ്രതിസന്ധികള്‍ക്കിടയില്‍ മുകേഷ് അംബാനി ഒരോ മണിക്കൂറിലും സമ്ബാദിച്ചത് 90 കോടി രൂപ. മഹാമാരിയുടെ ഏറ്റവും മോശമായ പ്രത്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമ്ബന്നര്‍ക്ക് കഴിഞ്ഞതായി ഓക്സ്ഫാം റിപ്പോര്‍ട്ട് വ്യക്തമാക്കി. വൈറ്റ് കോളര്‍ തൊഴിലാളികള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ ഭൂരിഭാഗം പേര്‍ക്കും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പകര്‍ച്ചവ്യാധിയുടെ സമയത്ത്, ഇന്ത്യന്‍ കോടീശ്വരനായ മുകേഷ് അംബാനി ലോകത്തിലെ നാലാമത്തെ ധനികനായി ഉയര്‍ന്നപ്പോള്‍, പലയിടങ്ങളിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസമത്വത്തിന്റെ സൂചനകളാണിത്.മഹാമാരി സമയത്ത് ഒരു മണിക്കൂറിനുള്ളില്‍ അംബാനി ഉണ്ടാക്കിയത് സാധാരണക്കാരനായ ഒരു തൊഴിലാളിക്ക് 10,000 വര്‍ഷം അധ്വാനിച്ചാല്‍ മാത്രം ലഭിക്കുന്നതാണ്.അംബാനി ഒരു സെക്കന്‍ഡില്‍ ഉണ്ടാക്കിയത് നേടാന്‍ സാധാരണക്കാരന് ചുരുങ്ങിയത് 3 വര്‍ഷം എടുക്കും. മഹാമാരി നിലവിലുള്ള സാമൂഹിക, സാമ്ബത്തിക, ലിംഗാധിഷ്ഠിത അസമത്വങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഓക്സ്ഫാം പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ഇന്ത്യന്‍ കോടീശ്വരന്മാരുടെ സമ്ബത്ത് 35 ശതമാനവും 2009 ന് ശേഷം 90 ശതമാനവും വര്‍ദ്ധിച്ച് 422.9 ബില്യണ്‍ ഡോളറിലെത്തി.യുഎസ്, ചൈന, ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ് എന്നിവയ്ക്ക് ശേഷം ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുലെ ഭൂരിഭാഗം ആളുകള്‍ക്കും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സ്ഥിതിയിലാണ് കോടീശ്വരന്മാരുടെ ഈ വളര്‍ച്ച.