കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ 5600 കോടിയുടെ പ്രത്യേക പാക്കേജ്!  

കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. 5600 കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കായാണ് പാക്കേജ്.രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ വഹിക്കും. സർക്കാർ വാടകയ്ക്ക് നൽകിയ മുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതി ഡിസംബർ വരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് ഇളവ് നൽകും. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തവർക്ക് അടുത്ത ജൂലൈ വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കെ എഫ് സി പലിശ ഇളവ് അനുവദിച്ചു. കെ എഫ് സി വായ്പ പലിശ 9.5 നിന്ന് 8ഉം ഉയർന്ന പലിശ 12 ൽ നിന്ന് 10.5 ശതമാനമായും കുറച്ചു. കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 90 ശതമാനംവരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. ചെറുകിട വ്യവസായങ്ങൾ ആരോഗ്യപരിപാലനം ടൂറിസം വിഭാഗങ്ങൾക്കും ഇത് ബാധകമാണ്

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team