കൊവിഷീല്‍ഡ്-കൊവാക്‌സിന്‍ മിശ്രിത വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍.
കൊവിഷീല്‍ഡ്-കൊവാക്‌സിന്‍ മിശ്രിത വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍. കൊവിഷീല്‍ഡ്-കൊവാക്സിന്‍ മിശ്രിതത്തെ കുറിച്ച് പഠനം നടത്താന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡിസിജിഐ ഈ പഠനത്തിന് അനുമതി നല്‍കിയിരുന്നു.
ഒരു വ്യക്തിക്ക് കൊവാക്സിന്റേയും കൊവീഷീല്‍ഡിന്റെയും മിശ്രിതം നല്‍കാമോ എന്നതായിരുന്നു പഠനത്തിന് വിധേയമാക്കിയത്. തുടര്‍ന്ന് ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കാന്‍ സബ്ജക്‌ട് എക്സ്പേര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്.