കോഗ്നിസന്റ് ഈ വര്‍ഷം ഒരു ലക്ഷത്തോളം പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്!
യുഎസ് ആസ്ഥാനമായ ടെക് ഭീമന്മാരായ കോഗ്നിസന്റ് ഈ വര്‍ഷം ഒരു ലക്ഷത്തോളം പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. കമ്ബനിയില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജീവനക്കാര്‍ രാജി വച്ച് പുറത്ത് പോകുന്നതിനെ തുടര്‍ന്നാണ് തീരുമാനം. കൂടാതെ ഈ വര്‍ഷം 30,000ത്തോളം പുതിയ ബിരുദധാരികള്‍ കമ്ബനിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്ബനി അറിയിച്ചു.2022ഓടെ ഇന്ത്യയില്‍ പുതുതായി പഠിച്ചിറങ്ങുന്ന45,000 പേര്‍ക്ക് ജോലി നല്‍കാന്‍ ലക്ഷ്യംവെക്കുന്നതായി കമ്ബനി അറിയിച്ചു.ഇന്ത്യയിലെ ജൂനിയര്‍, മിഡ് ലെവല്‍ തസ്തികകളിലാണ് കൊഴിഞ്ഞുപോക്ക് പ്രധാനമായും ഉള്ളതെന്ന് കമ്ബനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതൊരു ആഗോള പ്രതിഭാസമാണെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.