കോവിഡിനെതിരെ ആന്റിബോഡി കോക്‌ടെയ്ല്‍ തെറാപ്പിയ്‌ക്ക് ഇന്ത്യയിലും പ്രചാരമേറുന്നു.
ഡല്‍ഹി:കോവിഡിനെതിരെ ആന്റിബോഡി കോക്‌ടെയ്ല്‍ തെറാപ്പിയ്‌ക്ക് ഇന്ത്യയിലും പ്രചാരമേറുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുളളവര്‍ ചികിത്സയ്‌ക്ക് ഉപയോഗപ്പെടുത്തിയ ചികിത്സ രീതിയാണിത്.രാജ്യത്ത് ഇതുവരെ 35,000 ലധികം പേര്‍ക്ക് ഈ ചികിത്സ രീതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ 1100 ലധികം പേര്‍ ആന്റിബോഡി കോക്‌ടെയല്‍ തെറാപ്പി സ്വീകരിച്ചിട്ടുണ്ട്.
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും 12 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കുമാണ് ഈ ചികിത്സ രീതി നല്‍കുന്നത്. രോഗിയിലേക്ക് കുത്തിവയ്പിലൂടെയാണ് ആന്റിബോഡി കോക്‌ടെയ്ല്‍ തെറാപ്പി നല്‍ക്കുക.വൈറസ് മനുഷ്യകോശങ്ങളിലേക്ക് പടരുന്നതിനെ തടഞ്ഞ ഇതിലൂടെ അണുബാധ കുറയ്‌ക്കാനും ഈ തെറാപ്പിയിലൂടെ സാധിക്കും.