കോവിഡ് കാലത്ത് ഇതദ്യമായി കയറ്റുമതിയിൽ നേട്ടം.
നടപ്പു സാമ്ബത്തിക വര്‍ഷം (2020-21) ആദ്യമായി കയറ്റുമതി നേട്ടത്തിലേറിയ മാസമായി സെപ്‌തംബര്‍. 5.27 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞമാസം കുറിച്ചത്. വസ്‌ത്രം, എന്‍ജിനിയറിംഗ് ഉത്‌പന്നങ്ങള്‍, ഔഷധം, പെട്രോളിയം ഉത്‌പന്നങ്ങള്‍ എന്നിവ നേട്ടത്തിന് വഴിയൊരുക്കി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് കയറ്റുമതി വര്‍ദ്ധിക്കുന്നത്.
2,740 കോടി ഡോളറാണ് സെപ്‌തംബറിലെ കയറ്റുമതി വരുമാനം. 2019 സെപ്‌തംബറില്‍ ലഭിച്ചത് 2,602 ഡോളറായിരുന്നു. അതേസമയം, വരും മാസങ്ങളില്‍ നേട്ടം തുടരണമെന്നില്ല എന്ന വാദം ചില കയറ്റുമതിക്കാര്‍ക്കുണ്ട്. ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതിനാല്‍, കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയാണ് കാരണം.