കോവിഡ് കാലത്ത് ഡിജിറ്റൽ രീതികള്‍ ആശ്രയിച്ച് ചെറുകിട -ഇടത്തരം ബിസിനസുകാർ!  

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനും നിലനില്‍പ്പ് സുരക്ഷിതമാക്കാനും ചെറുകിട-ഇടത്തരം ബിസിനസുകാര്‍ ആശ്രയിക്കുന്നത് ഡിജിറ്റല്‍ രീതികള്‍. ഉണര്‍വിലേക്ക് മുന്നേറാന്‍ 75 ശതമാനം ചെറുകിട-ഇടത്തരം ബിസിനസുകളും ഡിജിറ്റല്‍പാത സ്വീകരിക്കുകയാണെന്ന് എച്ച്‌.പിയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കി. ബിസിനസ് തന്ത്രങ്ങള്‍ മാറ്റാനുള്ള അവസരമായാണ് സര്‍വേയില്‍ പങ്കെടുത്തുന്ന 64 ശതമാനം പേരും ഈ കൊവിഡ് കാലത്തെ കണ്ടത്.

കൊവിഡ് ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ മേഖലകളില്‍ മുന്നിലാണ് ചെറുകിട-ഇടത്തരം ബിസിനസുകള്‍. എന്നാല്‍, ഡിജിറ്റല്‍വത്കരണത്തിലൂടെ അതിവേഗം തിരിച്ചുകയറുകയാണ് ഈ മേഖലയെന്ന് എച്ച്‌.പി ഇന്ത്യ മാനേജിംഗ് ഡയറക്‌ടര്‍ കേതന്‍ പട്ടേല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team