കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ മക്കൾക്ക് ധന സഹായത്തിനായി ഇപ്പോൾ അപേക്ഷിക്കാം
മുക്കം മുസ്ലിം യതീം ഖാന
അബുദാബി റെഡ് ക്രെസെന്റ് സൊസൈറ്റി യുടെ സ്പോൺസർഷിപ്പിൽ നടത്തുന്ന പദ്ധതിയാണ് ഓർഫൻ ഹോം കെയർ പദ്ധതി. ഈ പദ്ധതിയിൽ കേരളത്തിലെ 4000 ത്തിൽ അധികം അനാഥ കുട്ടികൾക്ക് സഹായം കിട്ടുന്നുണ്ട്.
14 വയസിൽ താഴെ പിതാവ് മരണപ്പെട്ട കുട്ടികളുള്ള രക്ഷിതാകൾക്ക് ഈ പദ്ധതി മുഖേന അപേക്ഷിക്കാവുന്നതാണ്. നമ്മുടെ കുടുംബത്തിലോ അയൽപക്കത്തോ നാട്ടിലോ ഉള്ളവരോട് അപേക്ഷിക്കുവാൻ പറയുക.ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പിലേക്കും അയച്ചു കൊടുക്കുക. ഏതെങ്കിലും അനാഥ കുട്ടികൾക്ക് ഉപകാരം ആവട്ടെ.
അപേക്ഷ സമർപ്പിക്കാനാവശ്യമായ രേഖകൾ
- കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അക്ഷയ സെന്ററിൽ നിന്ന് കിട്ടുന്നത് (ഇംഗ്ലീഷ്).
- പിതാവിന്റ മരണ സർട്ടിഫിക്കറ്റ് അക്ഷയ സെന്ററിൽ നിന്ന് കിട്ടുന്നത് (ഇംഗ്ലീഷ്).
🔸ഈ സർട്ടിഫിക്കറ്റ് കളിൽ പിതാവിന്റ പേര് ഒന്ന് തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക (അക്ഷര വ്യത്യാ്സം ഉണ്ടാവരുത്.) - കുട്ടിയുടെയും രക്ഷിതാവിന്റെയും 2 കോപ്പി പാസ്പോര്ട് സൈസ് ഫോട്ടോ.
- രക്ഷിതാവിന്റെ വോട്ടർ ID, റേഷൻ കാർഡ്, ആധാർ കാർഡ് കോപ്പി.
- രക്ഷിതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്.
- കുട്ടിയുടെ ഫുൾ സൈസ് ഫോട്ടോ 1കോപ്പി
- കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ കത്ത്
- ഉമ്മയല്ല രക്ഷിതാവെങ്കിൽ കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്നു സർട്ടിഫിക്കറ്റ്.
9.കുട്ടിയുടെ ആധാർ കാർഡ് കോപ്പി.
10.മഹല്ല് ഭാരവാഹികളുടെയും അടുത്ത ബന്ധുവിന്റയും ഫോൺ നമ്പർ.
11.മഹല്ലിന്റെ ക
ത്ത.
12.സ്കൂളിലെ അവസാന പരീക്ഷയുടെ മാർക്ക് ലിസ്റ്റ്.
ഒരു രക്ഷിതാവിന്റ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ഓരോ കുട്ടികൾക്കും വെവ്വേറെ അപേക്ഷയും രേഖകളും വേണം. അപേക്ഷകർ മറ്റു റെഡ് ക്രസന്റ് ഏജൻസികളിൽ അപേക്ഷിക്കാൻ പാടുള്ളതല്ല എന്നും കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
മുക്കം യതീംഖാന 0495 2297522, 8547177172, 9746995303 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഫോം www.mmomukkam.org/downloads എന്ന ലിങ്കിൽ പോവുക.