കോവിഡ്: ലോകത്തെ 50 ചിന്തകരില്‍ ഒന്നാമത് കെ.കെ.ശൈലജ; രാജ്യാന്തര നേട്ടം.  

ലണ്ടൻ : സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് രാജ്യാന്തര അംഗീകാരം. ലണ്ടൻ ആസ്ഥാനമായ പ്രോസ്പെക്ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരിൽ കെ.കെ.ശൈലജ ഒന്നാമതെത്തി. കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിനാണ് അംഗീകാരം.

ഇരുപതിനായിരം പേർ പങ്കെടുത്ത വോട്ടെടുപ്പിലാണ് പട്ടിക നിർണയിച്ചത്. ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾത്തന്നെ അപകടം തിരിച്ചറിഞ്ഞ് ലോകാരോഗ്യ സംഘടനയുടെ മാർഗരേഖയനുസരിച്ച് കേരളത്തിൽ ഫലപ്രദമായ പ്രതിരോധമൊരുക്കിയെന്ന് വിധി നിർണയ സമിതി വിലയിരുത്തി. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനാണ് പട്ടികയിൽ രണ്ടാമത്.നിപ്പാകാലത്ത് കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലദേശിൽ പ്രളയത്തെ നേരിടാനുള്ള വീടുകള്‍ നിര്‍മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team