കോവിഡ്: സ്വദേശത്തേക്ക് മടങ്ങിവരാനുള്ള നോര്‍ക്ക പ്രവാസി രജിസ്‌ട്രേഷന്‍ മൂന്ന് ലക്ഷം കവിഞ്ഞു
കോവിഡ് പ്രതിസന്ധി കാരണം പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇതിനകം 3,20,463 പേര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇതില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലുള്ള 57436 പേരും ആശിത്ര വിസയില്‍ 20219 പേരും വിദ്യാര്‍ഥികള്‍ 7276 പേരും ട്രാന്‍സിറ്റ് വിസയില്‍ 691പേരും മറ്റുള്ളവര്‍ 11327 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 56,114 പേരും വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58,823 പേരുമാണ്. സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41236, വിസകാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23975, ലോക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9561, മുതിര്‍ന്ന പൗരന്‍മാര്‍ 10,007, ഗര്‍ഭിണികള്‍ 9515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ 2448, ജയില്‍ മോചിതല്‍ 748, മറ്റുള്ളവര്‍ 108520 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.
രജിസ്റ്റര്‍ ചെയ്തവരില്‍ വിദഗ്ധതൊഴിലാളികള്‍ 49472 പേരും അവിദഗ്ധ തൊഴിലാളികള്‍ 15923 പേരുമാണ്. ഭരണനിര്‍വഹണ ജോലികള്‍ ചെയ്യുന്ന 10137 പേര്‍, പ്രഫഷണലുകള്‍ 67136 പേര്‍, സ്വയം തൊഴില്‍ ചെയ്യുന്ന 24107 പേര്‍, മറ്റുള്ളവര്‍ 153724 എന്നിങ്ങനെയാണ് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴില്‍ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകള്‍.
നോര്‍ക്ക പ്രവാസി രജിസ്‌ട്രേഷന്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍:
തിരുവനന്തപുരം – 23014.
കൊല്ലം – 22575.
പത്തനംതിട്ട – 12677.
കോട്ടയം – 12220.
ആലപ്പുഴ – 15648.
എറണാകുളം – 18489.
ഇടുക്കി – 3459.
തൃശ്ശൂര്‍ – 40434.
പാലക്കാട് – 21164.
മലപ്പുറം – 54280.
കോഴിക്കോട് – 40431.
വയനാട് – 4478.
കണ്ണൂര്‍ – 36228.
കാസര്‍കോട് – 15658.