കോവിഡ് 19 ജാഗ്രത പോര്‍ട്ടലിലെ QR കോഡ് സ്കാന്‍ ചെയ്തുള്ള ഡിജിറ്റല്‍ രജിസ്റ്റര്‍ സിസ്റ്റം : സ്ഥാപനങ്ങളും സന്ദർഷകരും ചെയ്യേണ്ടവത് ഇവ-  

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സ്ഥാപനങ്ങളില്‍ വരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കാന്‍ പറ്റിയ ഏറ്റവും എളുപ്പമുള്ളൊരു മാര്‍ഗ്ഗമാണ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന QR കോഡ് സ്കാന്‍ ചെയ്തുള്ള ഡിജിറ്റല്‍ രജിസ്റ്റര്‍ സിസ്റ്റം.

നിലവില്‍ എല്ലായിടത്തും ഒരു രജിസ്റ്റര്‍ ബുക്കും അതില്‍ വിസിറ്റേഴ്സിന്‍റെ പേരും നമ്പറും എഴുതാന്‍ ഒരു പേനയുമാണ് ഉണ്ടാവുക. ചില സ്ഥലങ്ങളില്‍ മാത്രമാണ് ഡീറ്റയില്‍സ് രേഖപ്പെടുത്താന്‍ ഒരു സ്റ്റാഫ് ഉള്ളത്. അല്ലാത്ത സ്ഥലങ്ങളില്‍ ഈ പേനയും രജിസ്റ്റര്‍ ബുക്കും എല്ലാവരും സ്പര്‍ശിക്കുന്നുണ്ട്. ഈയൊരു അപകടം തീരെയില്ലാത്ത സിസ്റ്റമാണ് ജാഗ്രത പോര്‍ട്ടലിലേത്..

നിത്യേന സന്ദര്‍ശകര്‍ വരുന്ന വ്യാപാരസ്ഥാപനങ്ങള്‍/ ഓഫീസുകള്‍/ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ സിസ്റ്റം വളരെ ഉപകാരപ്രദമായിരിക്കും..

സ്ഥാപനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയാം..
👇👇👇

1- ഗൂഗിളില്‍ Covid 19 Jagratha എന്ന് സെര്‍ച്ച് ചെയ്‌ സൈറ്റ് ഓപ്പണ്‍ ചെയ്യുക
2- ഓപ്പണായ പേജിലെ ഏറ്റവും മുകളിലുള്ള ഓപ്ഷനുകളില്‍ നിന്നും Business Owners സെലക്ട് ചെയ്യുക.
4- അന്നേരം ഓപ്പണാവുന്ന സബ് ഓപ്ഷനുകളില്‍ Visitors Register Service സെലക്ട് ചെയ്യുക
5-നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എന്‍റര്‍ ചെയ്ത് verify കൊടുത്താല്‍ ഒരു Captcha കോഡ് വരും. അത് എന്‍റര്‍ ചെയ്യുക,
6- ശേഷം മൊബൈലില്‍ SMS ആയി വന്ന OTP കൊടുത്ത് Verify ചെയ്യുക.
7- തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ കറക്റ്റ് ഡീറ്റയില്‍സ് എന്‍റര്‍ ചെയ്യുക.
എല്ലാ ഫീല്‍ഡും മാന്‍ഡേറ്ററി ആയതിനാല്‍ ഈ പേജിലെ മുഴുവന്‍ ഡീറ്റയില്‍സും എന്‍റര്‍ ചെയ്താല്‍ മാത്രമേ രജിസ്ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ..

ഡാറ്റാസ് എല്ലാം ക്ലിയറായാല്‍ Covid 19 jagratha പോര്‍ട്ടലില്‍ നിങ്ങളുടെ സ്ഥാപനത്തിന് ഒരു അക്കൗണ്ട് ഓപ്പണായി ..
(Username & Password എപ്പോഴും ഓര്‍മയുണ്ടാവണം. പിന്നീട് അക്കൗണ്ട് ഓപ്പണ്‍ ചെയ്യണമെങ്കില്‍ ഈ Login ID വേണം)

ഇനി അക്കൗണ്ട് പേജില്‍ കാണുന്ന റെഡ് ഐക്കണിലുള്ള Closed (click to open) ബട്ടണ്‍ ഓണ്‍ ചെയ്തു കഴിഞ്ഞാല്‍ (Open എന്ന് ഗ്രീന്‍ കളറില്‍ വരും) നിങ്ങളുടെ ഡിജിറ്റല്‍ രജിസ്റ്റര്‍ സിസ്റ്റം പൂര്‍ത്തിയായി.

ഇനി മുകളില്‍ കാണുന്ന ഓപ്ഷനുകളില്‍ നിന്നും Download QR Code സെലക്ട് ചെയ്താല്‍ നിങ്ങളുടെ സ്ഥാപനത്തിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് സ്കാന്‍ ചെയ്യാനുള്ള QR code-ന്‍റെ PDF ഫയല്‍ കിട്ടും.

അത് പ്രിന്‍റെടുത്ത് സ്ഥാപനത്തിന്‍റെ മുന്‍പില്‍ തന്നെ പ്രദര്‍ശിപ്പിക്കുക.
സ്കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത സന്ദര്‍ശകരുടെ വിവരങ്ങള്‍ നമ്മുടെ അക്കൗണ്ടിലുള്ള New Entry എന്ന ഓപ്ഷന്‍ വഴി മാനുവലായി ചെയ്യാനും കഴിയും.
തൊട്ടടുത്തുള്ള Daiy Report വഴി ഓരോ ദിവസവും സ്ഥാപനത്തില്‍ വന്ന സന്ദര്‍ശകരുടെ ഡാറ്റയും നമുക്ക് കിട്ടും.

ഇനി സന്ദര്‍ശകര്‍ ചെയ്യേണ്ടത്..
👇👇👇

*** കൈയിലുള്ള സ്മാര്‍ട്ട് ഫോണിലെ Mobile Data (നെറ്റ്) ഓണ്‍ ചെയ്ത ശേഷം Scanner ഓപ്പണാക്കി സ്ഥാപനത്തിന് മുന്‍പിലുള്ള QR code സ്കാന്‍ ചെയ്യുക.

*** ശേഷം വരുന്ന URL ലിങ്കിന് താഴെ Go to website എന്ന് കാണാം. അത് സെലക്ട് ചെയ്ത് മൊബൈലിലുള്ള ഏതെങ്കിലും ബ്രൗസര്‍ വഴി സൈറ്റിലേക്ക് എന്‍ട്രി ചെയ്യുക.

*** ഓപ്പണായി വരുന്ന പേജില്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പറും സ്ഥലവും അടങ്ങിയ വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് Submit കൊടുക്കുക.
(മുന്‍പ് വേറെ എവ്ടെയെങ്കിലും ഈ QR Code സ്കാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഡീറ്റയില്‍സെല്ലാം ഓപ്ഷണലായി ഉണ്ടാവും.)

*** -ചെയ്ത എന്‍ട്രി റീ കണ്‍ഫോം ചെയ്താല്‍ You Can Get in Now എന്ന മെസേജ് സ്ക്രീനില്‍ വരും..

*** ഇനി നിങ്ങള്‍ക്ക് ആ സ്ഥാപനത്തിലേക്ക് പ്രവേശിക്കാം..

-റ്റാരി-

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team