കോവിഡ് 19 ന്റെ പേരിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കി സർക്കാർ: ഉദ്യോഗാർത്ഥികൾ കടുത്ത നിരാശയിൽ
കോളേജുകളിൽ 16 മണിക്കൂറിനു പുറമെ 9 മണിക്കൂർ ജോലിഭാരം ഉണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാം എന്ന വ്യവസ്ഥയാണ് ഇപ്പോൾ കോവിഡ് കാലത്തെ പ്രത്യേക അവസ്ഥയെ മറപിടിച്ചു സർക്കാർ എടുത്തു കളയുന്നത്.
എന്നാൽ ഇത്തരം ഒഴിവുകളിലേക്ക് പ്രതീക്ഷയർപ്പിച്ചു വര്ഷങ്ങളായി പ്രയത്നിച്ചു കൊണ്ട് പി. ജി., എം. ഫിൽ, പി. എച്ച്. ഡി., നെറ്റ്., ജെ. ആർ. എഫ്. തുടങ്ങി ഉന്നത ബിരുദങ്ങൾ നേടിക്കൊണ്ടുള്ള ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളാണ് ഇന്ന് ഈ പുതിയ ഉത്തരവിലൂടെ സർക്കാർ തകർക്കുന്നത്.
പി. ജി. ക്ലാസ്സുകളിലെ ഒരു മണിക്കൂർ അധ്യാപനം ഒന്നര മണിക്കൂറായി പരിഗണിക്കുന്നത് ഈ പുതിയ ഉത്തരവിനൊപ്പം എടുത്തു കളയുകയും ഇപ്പോൾ പൊടിക്കൈ എന്ന രീതിയിൽ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഒരു പരിധി വരെ ഈ മേഖലയിൽ നിന്നുള്ള എതിർപ്പുകളെ തടയാൻ ഉപകരിക്കും എന്ന കണക്കുകൂട്ടലുകൾ തന്നെയാവാം ആദ്യം ഇതെടുത്തു കളയുകയും പിന്നീട് ഇത് പുനഃസ്ഥാപിക്കുകയും ചെയ്തത്. പ്രതിപക്ഷ അധ്യാപകർ സംഘടനകൾക്കൊപ്പം ഭരണപക്ഷ അധ്യാപക സംഘടനകളും എതിർത്തതോടെ പി. ജി. വെയിറ്റേജ് മാത്രമായി പുനഃസ്ഥാപിച്ചു.
2020 ഏപ്രിൽ 01 ൽ ഇറക്കിയ ഉത്തരവിൽ 2018 മുതൽ മുൻപ്രാബല്യവും നൽകിയിട്ടുണ്ട്. ഇതിൽ ഒരു അധ്യാപകൻ മാത്രമുള്ള അവസരങ്ങളിൽ പോലും അധിക തസ്തികക്ക് 16 മണിക്കൂറിൽ നിര്ബന്ധമാണ്. വളരെ കുറവുള്ള ഇത്തരം വിഷയങ്ങളിലെ അധ്യാപകരിൽ 75 ശതമാനതിൽ അധികം പേരും പത്തു വർഷത്തിലധികം സർവീസ് ഉള്ളവരാണ്.
ഈ നിയമം ഉദ്യോഗാർത്ഥികളുടെ വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന കോളേജിയേറ്റ് പറ്റീക്ഷകളിൽ തട്ടപ്പെടുത്തിയ ഒഴിവുകളിൽ പോലും വളരെയധികം കുറവ് വരുത്തുമെന്നും ഇത്തരത്തിലും ഒട്ടനവധി തൊഴിൽ സാധ്യത നഷ്ട്ടപ്പെടുമെന്നും ഉദ്യോഗാർത്ഥികൾ ആശങ്കപ്പെടുന്നു. ഏതൊരു സംസ്ഥാനത്തിന്റെയും ആ രാജ്യത്തിന്റെയും ഭാവിയെ നിർണ്ണയിക്കുന്ന ആരോഗ്യ മേഖലയെപ്പോലെതന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള ഈ അധിക ഭാരവും തൊഴിൽ നഷ്ടങ്ങളും ഈ മേഖലക്ക് തന്നെ കാണാത്ത ആഘാതം സൃഷ്ട്രിക്കുമെന്നു കരുതുന്നു. ഇതിനെതിരെ പല ഭാഗത്തു നിന്നും ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ട്. ഉദ്യോഗാർത്ഥികൾക്ക് സംഘടിക്കാനും ഒന്നിച്ചു ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിക്കാൻ പോലും കഴിയാത്ത അവസരത്തിൽ ഇത്തരം തീരുമാനങ്ങൾ എടുത്തതിലും ഉദ്യോഗാർത്ഥികൾ കടുത്ത നിരാശയിലുമാണ്.