ക്രിപ്റ്റോ കറൻസികളുടെ ട്രേഡിങ് നിരോധനം: പുതിയ നിയമം വരുന്നു  

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികളുടെ ട്രേഡിങ് നിരോധിയ്ക്കാൻ രാജ്യത്ത് പുതിയ നിയമം വരുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങളോടൊപ്പം വെര്‍ച്വൽ കറൻസി ട്രേഡിങ്ങിന് തടയിടുകയാണ് ലക്ഷ്യം എന്നാണ് സൂചന. പാര്‍ലമെൻറിൽ ബിൽ അവതരിപ്പിയ്ക്കുന്നതിന് മുമ്പ് ക്യാബിനെറ്റിൽ വിഷയം ചര്‍ച്ച ചെയ്തേക്കും എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിയ്ക്കും എങ്കിലും ക്രിപ്റ്റോ കറൻസി ട്രേഡിങ് അനുവദിയ്ക്കില്ല എന്നാണ് സൂചന. അതേസമയം വാര്‍ത്തയോട് പ്രതികരിയ്ക്കാൻ ധനമന്ത്രാലയം തയ്യാറായിട്ടില്ല.
ക്രിപ്റ്റോകറൻസി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യാൻ സുപ്രീകം കോടതി അനുമതി നൽകിയിരുന്നു.ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ്യ ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ് കോടതി നിര്‍ണായക ഉത്തരവ് ഇട്ടത്. ക്രിപ്റ്റോ ട്രേഡിങ് കേന്ദ്രങ്ങളും കോടതിയെ സമീപിച്ചിരുന്നു.

2018 -ൽ കേന്ദ്രസര്‍ക്കാരിൻെറ നിര്‍ദേശ പ്രകാരം ആർബിഐ രാജ്യത്ത് ഏർപ്പെടുത്തിയ ക്രിപ്റ്റോ കറൻസി നിരോധനത്തിന് അങ്ങനെ പൂട്ടു വീണിരുന്നു. വിധി വന്നതിനു ശേഷം ബിറ്റ് കോയിനുകൾ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികളിൽ നിക്ഷേപവും ട്രേഡിങ്ങും ഉയര്‍ന്നിരുന്നു. മാര്‍ച്ച് മുതൽ രണ്ടു മാസം കൊണ്ട് 450 ശതമാനം വര്‍ധനയാണ് ട്രേഡിങ്ങിൽ ഉണ്ടായത്. ഇതിനു തട വീണേക്കും എന്നാണ് സൂചനകൾ.

ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ബാങ്കിങ് ഇടപാടുകൾക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ മുഖേനയുള്ള വ്യാപാരത്തിനുമായിരുന്നു രാജ്യത്ത് നിയന്ത്രണം ഉണ്ടായിരുന്നത്. ബാങ്കിങ് സംവിധാനം സംരക്ഷിക്കുക കൂടെയായിരുന്നു നിരോധനത്തിനു പിന്നിലെ ലക്ഷ്യം.ഇതു തന്നെയാണ് വീണ്ടു നിരോധനത്തിനു സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team