ക്രിപ്‌റ്റോ കറന്‍സികള്‍ ജനപ്രീതി നേടുന്നു!
ഏകദേശം രണ്ട് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ജനപ്രീതി കൈവന്നിട്ട്. ഇക്കാലയളവില്‍ ഡിജിറ്റല്‍ കറന്‍സി നിക്ഷേപത്തിലേക്ക് ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ തിരിയുകയുണ്ടായി. ക്രിപ്‌റ്റോകളായിരുന്നു അവരുടെ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്നത്. ഇന്ത്യ പോലുള്ള, സ്വര്‍ണത്തെ ഏറ്റവും പ്രധാനമായ നിക്ഷേപമായി കാണുന്ന ഒരു രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികളിലേക്കുള്ള ഈ ചുവടുമാറ്റം തീര്‍ച്ചയായും ഡിജിറ്റല്‍ കറന്‍സി വിപ്ലവത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പറയുവാന്‍ സാധിക്കും.ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം ഇന്ത്യന്‍ കുടുംബങ്ങളില്‍ ആകെ 25,000 ടണ്ണിലധികം സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്.ഇന്ത്യക്കാരുടെ മഞ്ഞ ലോഹത്തോടുള്ള ഭ്രമം തിരിച്ചറിയുവാന്‍ ഇതിലേറെ തെളിവ് വേണോ? എന്തായാലും പതിയെ ആണെങ്കിലും ഡിജിറ്റല്‍ കറന്‍സികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സാധിക്കുന്നുണ്ട്. 2020 ഏപ്രില്‍ മാസത്തില്‍ 923 മില്യണ്‍ ഡോളറായിരുന്ന ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം 2021 മെയ് മാസമായപ്പോഴേക്കും 6.6 ബില്യണ്‍ ഡോളറായി വളര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന്റെ കാര്യത്തില്‍ 154 ലോക രാജ്യങ്ങളില്‍ ഇന്ത്യ 11ാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.സുപ്രീം കോടതി ഉത്തരവ് 2018 ഏപ്രില്‍ മാസത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലേക്കുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വരവിന് തടസ്സമിടുന്നത്. ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള ഏതൊരു തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും ബാങ്കുകളെ ആര്‍ബിഐ തടയുകയാണുണ്ടായത്. എന്നാല്‍ 2020 മാര്‍ച്ച് മാസത്തില്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിന്റെ ഈ നിയമത്തെ തടയുകയും രാജ്യത്തിന്റെ വാതിലുകള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു. 2021 മെയ് മാസത്തില്‍ 2018ലെ സര്‍ക്കുലര്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകര്‍ക്കും പ്ലാറ്റ്‌ഫോമുകള്‍ക്കും യാതൊരു സേവനങ്ങളും നിഷേധിക്കുവാന്‍ പാടില്ല എന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.നിക്ഷേപകര്‍ യുവാക്കള്‍ നിയമ വ്യവസ്ഥയിലും നിയന്ത്രണ ഘടനയിലുമുണ്ടായ ഈ മാറ്റം ഡിജിറ്റല്‍ കറന്‍സികളുടെ ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കി. 2020 ഏപ്രില്‍ മുതല്‍ 2021 മെയ് മാസം വരെയുള്ള കാലയളവില്‍ രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി ഉപയോക്താക്കളുടെ എണ്ണം 612 ശതമാനമാണ് ഉയര്‍ന്നത്. 18 മുതല്‍ 35 വയസ്സ് വരെയുള്ള പ്രായത്തിലുള്ള യുവാക്കളായ നിക്ഷേപകരാണ് ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോക്താക്കളില്‍ ഭൂരിഭാഗവും. യുവാക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ക്കും പര്‍ച്ചേസുകള്‍ക്കുമൊക്കെ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാകുന്നതാണ് ഇതിന് കാരണം.ക്രിപ്‌റ്റോ കറന്‍സികളുടെ നിയമ സാധുത ഈ പ്രായത്തിലുള്ള നിക്ഷേപകരില്‍ വലിയൊരളവ് ആള്‍ക്കാരും സ്വര്‍ണത്തേക്കാള്‍ ക്രിപ്‌റ്റോ കറന്‍സികളെയാണ് തെരഞ്ഞെടുക്കുന്നത്. എളുപ്പത്തിലുള്ള നിക്ഷേപം, സുതാര്യത, ഹ്രസ്വ കാലയളവില്‍ തന്നെ ആദായം തുടങ്ങിയ സവിശേഷതകള്‍ സ്വര്‍ണത്തേക്കാള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ തെരഞ്ഞെടുക്കുവാന്‍ യുവാക്കളായ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. എങ്കിലും ഇപ്പോഴും രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികളുടെ നിയമ സാധുത സംബന്ധിച്ച കാര്യങ്ങളില്‍ ചില വ്യക്തതക്കുറവുകള്‍ നിലനില്‍ക്കുന്നുണ്ട്. വൈകാതെ തന്നെ സര്‍ക്കാരും ആര്‍ബിഐയും ഇതില്‍ ആവശ്യമായി നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.