ക്രിസ്തുമസ് ഓഫർ ;ഫ്ളിപ്കാർട്ടിൽ സ്മാർട്ട്‌ടീവികൾക്ക് വൻ വിലകുറവ്
ഡിസംബര്‍ 26 മുതല്‍ വമ്പിച്ച ക്രിസ്തുമസ്-ന്യൂയര്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട്. തോംസണ്‍ കമ്പനിയുടെ സ്മാര്‍ട് ടിവികള്‍ക്ക് വലിയ കിഴിവാണ് ഇത്തവണ ലഭിക്കുക. ഓഫര്‍ വില്‍പനയില്‍ തോംസണിന്റെ 24 ഇഞ്ച് ടിവി 7,999 രൂപയ്ക്ക് വാങ്ങാം.
തോംസണ്‍ കമ്പനി എല്ലാ ശ്രേണിയിലെയും ടിവികള്‍ക്ക് കിഴിവുകള്‍ നല്‍കുന്നുണ്ട്. ഫ്‌ലിപ്പ്കാര്‍ട്ട് ഇലക്‌ട്രോണിക്‌സ് സെയിലില്‍ ടിവി മോഡല്‍ നമ്ബര്‍ ടിഎം 2490 24 ഇഞ്ച് എല്‍ഇഡി ടിവി 7,999 വാങ്ങാം. അതേസമയം, 32 ഇഞ്ചിലുള്ള ടിഎം 3290 മോഡലിന് കേവലം 11,499 രൂപയ്ക്ക് ലഭ്യമാകും.
ഫ്‌ലിപ്കാര്‍ട്ടിന്റെ ഈ വില്‍പനയില്‍, തോംസണ്‍ പാത്ത് സീരീസില്‍ 32 ഇഞ്ച് ടിവി PATH0011 മോഡല്‍ 12,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, PATH 0011BL കേവലം 13,499 രൂപയ്ക്കും വാങ്ങാം. പാത്ത് സീരീസില്‍ തന്നെ നിങ്ങള്‍ക്ക് തോംസണിന്റെ 40 ഇഞ്ച് ടിവി 17,499 രൂപയ്ക്ക് ലഭിക്കും. തോംസണിന്റെ 43 ഇഞ്ച് PATH0009 ടിവി 21,999 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.
തോംസണിന്റെ തന്നെ 50 ഇഞ്ച് ടിവി മോഡലായ PATH1010 പാത്ത് സീരീസില്‍ 28,999 രൂപയ്ക്ക് വാങ്ങാം. മറ്റൊരു മോഡല്‍, OATHPRO1212 സീരീസിലെ 50 ഇഞ്ച് ടിവി 30,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകളും ഫ്‌ലിപ്കാര്‍ട് നല്‍കുന്നുണ്ട്.
സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ഈ വര്‍ഷം ഗൂഗിളില്‍ നിന്ന് ആന്‍ഡ്രോയിഡ് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇത് ലഭിച്ച ഇന്ത്യയിലെ ഏക ബ്രാന്‍ഡ് നിര്‍മാതാവാണ് സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സ്. ഈ വര്‍ഷം ഓഗസ്റ്റില്‍ തോംസണ്‍ 32 മുതല്‍ 55 ഇഞ്ച് വരെ പാത്ത് സീരീസ് സ്മാര്‍ട് ടിവികള്‍ പുറത്തിറക്കിയത്. ഈ മോഡലുകള്‍ പൂര്‍ണമായും വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്നത് ഇന്ത്യയിലാണെന്നും തോംസണ്‍ അധികൃതര്‍ പറഞ്ഞു.