കർഷകദിനത്തിൽ കർഷകത്തൊഴിലാളികളെ ആദരിക്കും!  

ഇത്തവണ ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കർഷകദിനാഘോഷത്തോടൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. ഓരോ കൃഷി ഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷകത്തൊഴിലാളിയെയാണ് ആദരിക്കുക.എല്ലാവർഷവും കൃഷിഭവനുകളിൽ കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നുണ്ടായിരുന്നു. കാർഷികസമൃദ്ധിയ്ക്കായി കർഷകനും കർഷകത്തൊഴിലാളിയും ഒന്നിച്ചുള്ള പരിശ്രമമാണെന്നതിനാലാണ് ഇത്തവണ കർഷകത്തൊഴിലാളികളെയും ആദരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team