ഗസ്റ്റ് അധ്യാപക ഒഴിവ്!
പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.
കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 16 ന് രാവിലെ 10.30 ന് ബയോഡാറ്റയും അനുബന്ധ രേഖകളുടെ അസല്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446322656, 9447838608