ഗൂഗിളിന്റെ ടൂ ഫാക്ടർ ഓതെന്റിഫിക്കേഷൻ അറിയിപ്പിൽ ഡാർക്ക് മോഡ്
ഗൂഗിളിന്റെ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ അറിയിപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു. ഏകദേശം എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇപ്പോള്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണ്. ഡാര്‍ക്ക് മോഡ് ഫീച്ചേറില്‍ ഫോണിന്റെ പശ്ചാത്തലം മുഴുവന്‍ കറുത്ത നിറത്തിലേക്ക് മാറുമ്പോൾ അത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് അറിയുന്നത്.
എന്നാല്‍, ഫോണില്‍ ഡാര്‍ക്ക് മോഡ് ഉപയോഗിക്കവെ വെളുത്ത പശ്ചാത്തലത്തിലുള്ള നോട്ടിഫിക്കേഷന്‍ വിന്‍ഡോ പെട്ടെന്ന് വരുമ്പോൾ അത് കാഴ്ചയ്ക്ക് അസ്വസ്ഥത സൃഷ്ടിച്ചേക്കാം. ഡാര്‍ക്ക് മോഡ് കൂടാതെ മറ്റ് ചില മാറ്റങ്ങള്‍ കൂടി വന്നിട്ടുണ്ട്. യൂസര്‍ ഇന്റര്‍ഫെയ്‌സിന് വേണ്ടി ഗൂഗിളിന്റെ പതിവ് ഗൂഗിള്‍ സാന്‍സ് ഫോണ്ട്, ലോഗിന്‍ ബട്ടനുകളില്‍ ചുവപ്പ്, പച്ച ഐക്കണുകള്‍ എന്നിവയാണ് മറ്റു മാറ്റങ്ങള്‍.
റിപ്പോര്‍ട്ട് പ്രകാരം ഈ അപ്‌ഡേറ്റ് പതിയെയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇത് ആദ്യം വ്യക്തിഗത അക്കൗണ്ടുകളിലേക്കും പിന്നീട് വര്‍ക്ക്‌സ്‌പേസ് അക്കൗണ്ടുകളിലേക്കും എത്തിയേക്കും.