ഗൂഗിളിന്റെ ഡിസ്‌കവർ ഫീഡിലേക് വെബ് സ്റ്റോറീസ് ഫീച്ചർ എത്തുന്നു !
ഗൂഗിള്‍ ആപ്പിലെ ഡിസ്‌കവര്‍ ഫീഡിലേക്ക് വെബ് സ്റ്റോറീസ് ഫീച്ചര്‍ എത്തുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകളില്‍ വെബ് സ്റ്റോറീസ് ലഭിക്കുമെന്നാണ് സൂചന. ഈ ഫീച്ചര്‍ ആദ്യമെത്തുക ഇന്ത്യ ബ്രസീല്‍,യുഎസ് എന്നിവിടങ്ങളിലേക്കാണ്.
ഇന്ത്യയില്‍ വെബ് സ്റ്റോറീസ് നിലവില്‍ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലാണ് ലഭിക്കുക. കൂടുതല്‍ ഭാഷകളും കൂടുതല്‍ രാജ്യങ്ങളിലേക്കും താമസിയാതെ അവതരിപ്പിച്ചേക്കും. ഡിസ്‌കവര്‍ ഫീഡിന് മുകളില്‍ ഇടത്തോട്ടും വലത്തോട്ടും സൈ്വപ്പ് ചെയ്ത് നീക്കാനാവും വിധം കരോസല്‍ ഫോര്‍മാറ്റിലാണ് വെബ് സ്‌റ്റോറീസ് പ്രദര്‍ശിപ്പിക്കുക.
വേഡ് പ്രസ്, മേക്ക് സ്റ്റോറീസ്, ന്യൂസ് റൂം എഐ എന്നിവ ഉപയോഗിച്ച് വെബ് സ്‌റ്റോറീസ് നിര്‍മിക്കാം.2000 ല്‍ ഏറെ വെബ് സ്റ്റോറീസ് നിലവില്‍ ഗൂഗിളിലുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ, ബ്രസീല്‍, യുഎസ് എന്നിവിടങ്ങളിലെ ചില പ്രസാധകരുമായി സഹകരിച്ച് വെബ് സ്റ്റോറീസിന്റെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഗൂഗിള്‍. ഗൂഗിള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 80 കോടിയിലധികം പേര്‍ ഡിസ്‌കവര്‍ ഫീച്ചര്‍ ഉപയോഗിക്കുന്നുണ്ട്.