ഗൂഗിളിലെ തൻ്റെ 20 വർഷങ്ങൾ; ഓർമ്മകൾ പങ്കുവെച്ച് സുന്ദർ പിച്ചൈ  

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സുന്ദർ പിച്ചൈ ഗൂഗിളിനൊപ്പം രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയപ്പോൾ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം ഒരു കുറിപ്പ് പങ്കിട്ടു.”ഏപ്രിൽ 26, 2004 ഗൂഗിളിലെ എൻ്റെ ആദ്യ ദിവസമായിരുന്നു. അതിനുശേഷം സാങ്കേതികവിദ്യ ഒരുപാട് മാറിയിരിക്കുന്നു , ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം..എൻ്റെ മുടി.. എന്താണ് മാറാത്തത് – ഈ അത്ഭുതകരമായ ജോലിയിൽ നിന്ന് എനിക്ക് ലഭിക്കുന്ന ത്രിൽ 20 വർഷമായി തുടരുന്നു, ഞാൻ ഇപ്പോഴും ഭാഗ്യവാനാണെന്ന് കരുതുന്നു. ”സുന്ദർ പിച്ചൈ എഴുതി.പോസ്റ്റ് അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒന്നര ലക്ഷത്തോളം ലൈക്കുകൾ നേടി. നിരവധി ഉപയോക്താക്കൾ ഗൂഗിൾ സിഇഒയുടെ നേട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഗൂഗിളിൻ്റെയും ആൽഫബെറ്റിൻ്റെയും സിഇഒയാണ് സുന്ദർ പിച്ചൈ. ആൽഫബെറ്റിൻ്റെ ഡയറക്ടർ ബോർഡിൽ സേവനമനുഷ്ഠിക്കുന്നു. 2004ൽ ഗൂഗിളിൽ പ്രൊഡക്റ്റ് മാനേജ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് തലവനായി ചേർന്നു. വർഷങ്ങളായി, വിവിധ നൂതന ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം കമ്പനിയെ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team