വരുന്നൂ, വാർത്താവിതരണത്തിനായ് “ഗൂഗിൾ ന്യൂസ് ഷോകേസ്”! പ്രതിഫലം നൽകുന്നതിനായി 100 കോടി രൂപ- ഗൂഗിൾ !
വാര്‍ത്താവിതരണത്തിന് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഗൂഗിള്‍. “ഗൂഗിള്‍ ന്യൂസ് ഷോകേസ്” എന്നാണ് ഇതിന് ഗൂഗിള്‍ പേര് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ന്യൂസ് ഷോകേസ് സംവിധാനം ആദ്യം ജര്‍മ്മനിയിലായിരിക്കും അവതരിപ്പിക്കുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.
വ്യത്യസ്തതയുള്ള വാര്‍ത്താനുഭവത്തിനായി ഗുണമേന്മയുള്ള ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തങ്ങള്‍ പ്രതിഫലം നല്‍കുമെന്നും ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്ബത്തിക പ്രതിബദ്ധതയാണിതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് 100 കോടി ഡോളറാണ് ഗൂഗിള്‍ മാറ്റിവെച്ചിരിക്കുന്നത്.
ബെല്‍ജിയം, ഇന്ത്യ, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും വൈകാതെ ഗൂഗിള്‍ ന്യൂസ് ഷോകേസ് സംവിധാനം ലഭ്യമാകും. അര്‍ജന്‌റീന, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ 200 രാജ്യങ്ങളുമായി ഗൂഗിള്‍ ധാരണയിലെത്തിക്കഴിഞ്ഞു.
പ്രസാധകര്‍ക്കും വായനക്കാര്‍ക്കും നേട്ടമുള്ള ഒരു പുതിയ ഉല്‍പ്പന്നമാണ് ഗൂഗിള്‍ ന്യൂസ് ഷോകേസ്. വായനക്കാര്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്തകളെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതിനും പ്രസാധകര്‍ക്ക് വായനക്കാരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ഗൂഗിള്‍ ന്യൂസ് ഷോക്കേസിലൂടെ സാധിക്കും.