ഗൂഗിള്‍ മീറ്റില്‍ ഒരു മണിക്കൂര്‍ നിയന്ത്രണം ഇല്ല; സേവനം സൗജന്യമായി തുടരുമെന്ന് കമ്പനി
ഒരു മണിക്കൂറിനു ശേഷം വിഡിയോ മീറ്റുകള്‍ക്ക് പണം ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും തല്‍ക്കാലം ഗൂഗിള്‍ മീറ്റ്. ഒരു മണിക്കൂര്‍ നിയന്ത്രണം നടപ്പിലാക്കുന്നില്ലന്നും സേവനങ്ങള്‍ സൗജന്യമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സൗജന്യ സേവനങ്ങള്‍ തുടരാനാണ് തീരുമാനമെന്ന് ഗുഗിള്‍ മീറ്റ് പ്രൊഡക്ട് മാനേജര്‍ സമീര്‍ പ്രഥാന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
കഴിഞ്ഞ ഏപ്രിലില്‍ കമ്പനി തന്നെയാണ് സെപ്തംബര്‍ 30 വരെ സൗജന്യ മീറ്റുകള്‍ അനുവദിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാല്‍, തത്കാലം സേവനം തുടരാനാണ് കമ്പനിയുടെ തീരുമാനം. ”യാത്രകള്‍ കുരയുകയും കുടുംബങ്ങള്‍ ഒത്തുചേരുകയും ചെയ്യുന്ന ഒരു ഹോളിഡേ സീസണ്‍ ആണ് മുന്നിലുള്ളത്. പിടിഎ മീറ്റിംഗുകളും വിവാഹവും വിഡിയോ കോളിലൂടെ നടത്തുകയാണ്. ഇതിനായി ഗൂഗിള്‍ മീറ്റിനെ ആശ്രയിക്കുന്നവരെ വരും മാസങ്ങളിലും പിന്തുണക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. പരിധിയില്ലാത്ത കോളുകള്‍ 2021 മാര്‍ച്ച് 31 വരെ തുടരും.”- സമീര്‍ പ്രഥാന്‍ അറിയിച്ചു.